കെപിസിസി പ്രസിഡന്റ് ആരാണെന്ന് ദിവസങ്ങള്‍ക്കുള്ളില്‍ പ്രഖ്യാപിക്കുമെന്നാണ് ഡല്‍ഹിയില്‍ നിന്ന് ലഭിക്കുന്ന വിവരം....

കെപിസിസി പ്രസിഡന്റ് ആരാണെന്ന് ദിവസങ്ങള്‍ക്കുള്ളില്‍ പ്രഖ്യാപിക്കുമെന്നാണ് ഡല്‍ഹിയില്‍ നിന്ന് ലഭിക്കുന്ന വിവരം....

May 27, 2026 - 15:15
0

എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന ഖാര്‍ഗെ കെ സി വേണുഗോപാലുമായും രാഹുല്‍ ഗാന്ധിയുമായും നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിൽ ചുരുക്ക പട്ടിക തയാറാക്കി കഴിഞ്ഞു...ഇതില്‍ നിന്ന് ഒരാളെ അടുത്ത ആഴ്ച്ച പകുതിയോടെ കെപിസിസി അധ്യക്ഷനായി നിയമിക്കും.....കസേര പിടിച്ചെടുക്കാന്‍ വലിയ ശ്രമങ്ങളാണ് ദില്ലി കേന്ദ്രീകരിച്ച് നടക്കുന്നത്....നേരത്തെ പല പേരുകളും ഉയര്‍ന്നുകേട്ടെങ്കിലും അവസാനമായി രണ്ട് പേരിലേയ്ക്കാണ് ഹൈക്കമാന്‍ഡ് എത്തി നില്‍ക്കുന്നത്.....ഒന്ന് ജോസഫ് വാഴയ്ക്കന്‍, രണ്ടാമതായി മൂവാറ്റുപുഴ എം എൽ എ മാത്യു കുഴല്‍നാടന്‍ എന്നിവരിലേക്കാണ്.

തലമുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ വാഴക്കന്‍ രമേശ് ചെന്നിത്തലയുടെ അടുത്ത അനുയായിയാണ്..... മുഖ്യമന്ത്രി വി ഡി സതീശനും ഏറെ സ്വീകാര്യനാണ് വാഴയ്ക്കന്‍..... കപ്പിനും ചുണ്ടിനും ഇടയ്ക്ക് ഒരുപാട് അവസരങ്ങള്‍ നഷ്ടപ്പെട്ട വാഴക്കന് ഇത്തവണ സാധ്യത ഏറെയാണ്.....എങ്കിലും കെ സി വേണുഗോപാല്‍ ഗ്രൂപ്പിന്റെ പ്രധാനിയായ കുഴല്‍നാടന്‍ ഇത്തവണയും വാഴയ്ക്കനെ വെട്ടുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്...സാമുദായിക സമവാക്യം വാഴയ്ക്കന് അനുകൂലമാകുമ്പോള്‍ മുസ്ലീം ലീഗിന്റെ അതൃപ്തിയാണ് ഇവിടെ  കുഴലനാടന് വിലങ്ങുതടിയാകുന്നത്.......

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User