വിമാനത്തിലെ പ്രതിഷേധം; കോണ്‍ഗ്രസിനെ ശരിവച്ച് കോടതി

വിമാനത്തിലെ പ്രതിഷേധം; കോണ്‍ഗ്രസിനെ ശരിവച്ച് കോടതി

കണ്ണൂര്‍: വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിക്ക് എതിരായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധത്തില്‍ കോണ്‍ഗ്രസ് പറഞ്ഞത് ശരിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ . ഹൈക്കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ചത് പോലും കോണ്‍ഗ്രസ് പറഞ്ഞത് ശരിയെന്ന് വ്യക്തമായതുകൊണ്ടാണ്. പ്രതിഷേധിച്ചവര്‍ക്ക് മുഖ്യമന്ത്രിയോട് വ്യക്തി വിരോധം ഇല്ലെന്ന് കോടതി നിരീക്ഷിച്ചുവെന്നും ഇത് തന്നെയാണ് കോണ്‍ഗ്രസും പറഞ്ഞതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞു. വിമാനത്തിനുള്ളിലെ യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധത്തെ തുടര്‍ന്ന് കേരളത്തില്‍ കലാപാഹ്വാനം നടത്തിയത് എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജനും മുഖ്യമന്ത്രിയുടെ ഓഫീസും ആണെന്ന് വി ഡി സതീശന്‍ പറഞ്ഞു. സി പി എമ്മുകാരെ പ്രകോപിപ്പിച്ച് ആക്രമണത്തിന് ആഹ്വാനം നല്‍കി.കേരളത്തില്‍ ഇതിന്റെ പേരിലുള്ള എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം ഈ കലാപ ആഹ്വാനം ആയിരുന്നുവെന്നും വി ഡി സതീശന്‍ പറഞ്ഞു. ഇടതുപക്ഷത്തിന്റെ ഈ നീക്കത്തിന് പിന്നില്‍ ഗൂഢാലോചന ഉണ്ട്. അതിന്റെ ഭാഗമായാണ് ഇ പി ജയരാജന്‍ മൊഴി മാറ്റിയത്. സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ആദ്യം നടത്തിയ പ്രസംഗത്തില്‍ ഉറച്ച് നിന്നില്ല