എം.പിയുടെ വീട്ടിൽ അതിക്രമം നടത്തിയ മുൻ സഹപാഠി പിടിയിൽ
Hibi Eden MP's residence in Kaloor was vandalized by a former classmate,Palarivattom police have arrested and remanded the accused
കൊച്ചി: ഹൈബി ഈഡൻ എം.പിയുടെ കലൂരിലെ വസതിയിൽ അതിക്രമം കാണിച്ച യുവാവിനെ പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു. എം.പിയുടെ മുൻ സഹപാഠിയും തൃപ്പുണിത്തുറ സ്വദേശിയുമായ അലക്സ് ചാക്കോയാണ് പിടിയിലായത്.
കഴിഞ്ഞ ദിവസം പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. ഹൈബിയുടെ വീട്ടുപടിക്കൽ എത്തിയ ഇയാൾ മുറ്റത്തിരുന്ന ചെടിച്ചട്ടികൾ തല്ലിത്തകർത്തു. തുടർന്ന്, തന്റെ വാഹനം പോലീസ് കസ്റ്റഡിയിലെടുത്തതിലും വീട്ടിൽ കയറി മർദിച്ചതിലും നടപടിയുണ്ടാകാത്തതിൽ പ്രതിഷേധിച്ചാണ് താൻ എം.പിയുടെ വീട്ടിലെത്തിയതെന്ന് ഇയാൾ തന്നെ പോലീസ് കൺട്രോൾ റൂമിൽ വിളിച്ചറിയിച്ചു. പോലീസിനെ വെല്ലുവിളിക്കുന്ന ഇയാളുടെ ഫോൺ സന്ദേശവും പുറത്തുവന്നിട്ടുണ്ട്.സംഭവം നടക്കുമ്പോൾ ഹൈബി ഈഡനും കുടുംബവും വീട്ടിലുണ്ടായിരുന്നു. പുലർച്ചെ എം.പി തന്നെ വിവരമറിയിച്ച ശേഷമാണ് പോലീസ് സ്ഥലത്തെത്തിയത്.