അമേരിക്കൻ താരത്തിന്റെ റെഡ് കാർഡ് വിലക്ക് പിൻവലിച്ച് ഫിഫ :ട്രംപിന്റെ ഇടപെടൽ വിവാദത്തിൽ

അമേരിക്കൻ താരത്തിന് വീണ്ടും കളിക്കാൻ അനുമതി; ഫുട്ബോൾ ലോകത്ത് രാഷ്ട്രീയ ഇടപെടൽ ചർച്ചയായി.

Jul 06, 2026 - 13:39
0
അമേരിക്കൻ താരത്തിന്റെ റെഡ് കാർഡ് വിലക്ക് പിൻവലിച്ച് ഫിഫ :ട്രംപിന്റെ ഇടപെടൽ വിവാദത്തിൽ

ട്രംപ് ഇടപെട്ടതിന് പിന്നാലെ അമേരിക്കൻ താരത്തിന്റെ റെഡ് കാർഡ് വിലക്ക് ഫിഫ പിൻവലിച്ചത് ഫുട്ബോൾ ലോകത്ത് വലിയ വിവാദത്തിന് വഴിവെച്ചിരിക്കുകയാണ്. അമേരിക്കൻ ടീമിന്റെ പ്രധാന സ്‌ട്രൈക്കറായ ഫോളറിൻ ബാലോഗൺ ബോസ്നിയക്കെതിരായ മത്സരത്തിൽ ലഭിച്ച റെഡ് കാർഡിനെ തുടർന്ന് അടുത്ത മത്സരത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ടിരുന്നു. എന്നാൽ പിന്നീട് ഫിഫ ആ വിലക്ക് സസ്പെൻഡ് ചെയ്ത് താരത്തിന് ബെൽജിയത്തിനെതിരായ മത്സരത്തിൽ കളിക്കാൻ അനുമതി നൽകി. 

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റിനോയുമായി സംസാരിച്ച് വിഷയത്തിൽ പുനഃപരിശോധന ആവശ്യപ്പെട്ടതായാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇതിന് പിന്നാലെയാണ് ഫിഫയുടെ അപ്രതീക്ഷിത തീരുമാനം വന്നത്. 

ഫിഫയുടെ ഈ തീരുമാനത്തിനെതിരെ ബെൽജിയം ഫുട്ബോൾ അസോസിയേഷൻ പ്രതിഷേധവുമായി രംഗത്തെത്തി. രാഷ്ട്രീയ ഇടപെടൽ ഫുട്ബോളിന്റെ നിഷ്പക്ഷതയെ ബാധിക്കുമെന്ന വിമർശനവും ശക്തമാണ്. റെഡ് കാർഡിന് പിന്നാലെയുള്ള സസ്‌പെൻഷൻ പിൻവലിക്കൽ അപൂർവ സംഭവമാണെന്നും റിപ്പോർട്ടുകൾ പറയുന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User