കൃഷി ലഹരിയിൽ കാട്ടുകുളങ്ങര. ലഹരി മുക്ത നാടിനായി ദൃഡ പ്രതിജ്ഞ.
കാട്ടുകുളങ്ങര കുതിരക്കാളി അമ്മ ദേവസ്ഥാന വയലിൽ കൃഷിയോടൊപ്പം ലഹരിമുക്ത പ്രതിജ്ഞ ഏറ്റുചൊല്ലി നാട്ടുകാർ.
മാവുങ്കാൽ:കാട്ടുകുളങ്ങരകാർ ഒരേ സ്വരത്തിൽ പറഞ്ഞു ലഹരി നമുക്ക് വേണ്ട.. കൃഷിയാണ് നമ്മുടെ ലഹരി കാട്ടുകുളങ്ങര കുതിരക്കാളിയമ്മ ദേവസ്ഥാനത്തിന്റെ നേതൃത്വത്തിൽ ക്ഷേത്ര വയലിൽ നടത്തിയ നെൽകൃഷിയുടെ ഭാഗമായുള്ള ഞാറുനടീൽ ഉത്സവത്തിന്റെ ഇടയിലാണ് ലഹരിയുടെ ഉപയോഗത്തിനെതിരെയുള്ള ബോധവൽകരണ പരിപാടിയുടെ ഭാഗമായി ലഹരി മുക്ത പ്രതിജ്ഞ ചടങ്ങും സംഘടിപ്പിച്ചത് . നെൽകൃഷിയുടെ ഭാഗമായി വയലിൽ ഞാറു നടുന്നതോടൊപ്പം നൂറിൽ പരം ആളുകളെ പങ്കെടുപ്പിച്ചു കൊണ്ടു ലഹരി വിരുദ്ധ ദൃഡ പ്രതിജ്ഞയെ ടുത്തു.ക്ഷേത്രേശ്വരൻമാരുടെയും സ്ഥാനികരുടെയും സാന്നിധ്യത്തിൽ കാട്ടുകുളങ്ങരയിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി സഞ്ജന സുധീഷ് ദൃഡ പ്രതിജ്ഞ ചെല്ലിക്കൊടുത്തു.ദേവസ്ഥാന ഭരണ സമിതി പ്രസിഡണ്ട് വസന്തകുമാർ കാട്ടുകുളങ്ങര, ജനറൽ സെക്രട്ടറിപി. വി.നവനീത്, നവീകരണ കമ്മിറ്റി ചെയർമാൻ അഡ്വ: സി.വി. ദാമോദരൻ എന്നിവർ സംസാരിച്ചു, മാതൃ സമിതിയുടെയും വിവിധ സബ് കമ്മിറ്റികളുടെയും നാട്ടുകാരുടെയും സഹകരണത്തോടെയാണ്
നെൽകൃഷി നടന്നുവരുന്നത് ദേവസ്ഥാന അടിയന്തിരങ്ങൾക്ക് ആവശ്യമായ നെല്ലുകളും മഞ്ഞളും വർഷങ്ങളായി ദേവസ്ഥാനത്ത് തന്നെ എല്ലാവരുടെയും സഹകരണത്തോട് കൂടി കൃഷി ചെയ്തു വരാറാണ് പതിവ്. ഞാറ് നടീലിലും ലഹരി വിരുദ്ധ ദൃഢപ്രതിജ്ഞ ചടങ്ങിലും വിദ്യാർത്ഥികളും യുവാക്കളും സ്ത്രീകളും വയോജനങ്ങളും അടക്കം നിരവധി പേർ പങ്കാളികളായി.