കഞ്ചാവ് കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി കുറ്റം സമ്മതിപ്പിച്ചതെന്ന് ജിതിന്
കഞ്ചാവ് കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയും ക്രൂരമായി മർദ്ദിച്ചും തന്നെക്കൊണ്ട് കുറ്റം സമ്മതിപ്പിച്ചതാണെന്ന് എകെജി സെന്റര്‍ ആക്രമണക്കേസില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് നേതാവ് ജിതിന് മാധ്യമങ്ങളോട് പറഞ്ഞു
കേസില്‍ തെളിവുകള്‍ പോലീസ് കൃത്രിമമായി ഉണ്ടാക്കുകയാണെന്നും തന്റെ കൂടെയുള്ള യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കേസിലുള്‍പ്പെടുത്തുമെന്ന് പോലീസ് പറഞ്ഞതായും ജിതിന് പറഞ്ഞു.
ജനറല്‍ ആശുപത്രിയില്‍ വൈദ്യ പരിശോധന നടത്തി തിരികെ കൊണ്ടുപോകുമ്പോഴായിരുന്നു ജിതിന്റെ പ്രതികരണം. ഇന്നലെയാണ് യൂത്ത് കോണ്‍ഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്റായ ജിതിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.