'മെസ്സിയെ ഞങ്ങള്‍ കിടത്തിച്ചികിത്സിക്കും'; അര്‍ജന്റീനയ്ക്ക് കടുത്ത മുന്നറിയിപ്പുമായി ഇംഗ്ലണ്ട് താരം

former England winger Joe Cole has issued a strong challenge to the defending champions, Argentina, and their talisman, Lionel Messi

'മെസ്സിയെ ഞങ്ങള്‍ കിടത്തിച്ചികിത്സിക്കും'; അര്‍ജന്റീനയ്ക്ക് കടുത്ത മുന്നറിയിപ്പുമായി ഇംഗ്ലണ്ട് താരം
ജോ കോൾ

2026 ഫിഫ ലോകകപ്പിലെ ഏറ്റവും ആവേശകരമായ മഹാപോരാട്ടത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ, നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയ്ക്കും ലയണല്‍ മെസ്സിക്കുമെതിരെ കടുത്ത വെല്ലുവിളിയുമായി മുൻ ഇംഗ്ലണ്ട് വിംഗർ ജോ കോള്‍. അറ്റ്ലാന്റ സ്റ്റേഡിയത്തില്‍ നടക്കാനിരിക്കുന്ന മെഗാ സെമിഫൈനലില്‍ ഇംഗ്ലണ്ട് അർജന്റീനയെ തകർക്കുമെന്നും അതിനായി മെസ്സിയെ മൈതാനത്ത് 'കിടത്തിച്ചികിത്സിക്കാൻ' (പൂട്ടാൻ) ത്രീ ലയണ്‍സ് സജ്ജമാണെന്നും ജോ കോള്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

21 വർഷത്തെ നീണ്ട കാത്തിരിപ്പിന് ശേഷമാണ് ലോകകപ്പ് വേദിയില്‍ ഇരുരാജ്യങ്ങളും വീണ്ടും നേർക്കുനേർ വരുന്നത്. ചരിത്രത്തില്‍ ഇതിനുമുമ്പ് 1962, 1966, 1986, 1998, 2002 വർഷങ്ങളിലായി അഞ്ച് തവണയാണ് ഇവർ ഏറ്റുമുട്ടിയിട്ടുള്ളത്. 2002-ല്‍ ജപ്പാനില്‍ നടന്ന അവസാന പോരാട്ടത്തില്‍ ഡേവിഡ് ബെക്കാമിന്റെ പെനാല്‍റ്റി ഗോളിന്റെ കരുത്തില്‍ ഇംഗ്ലണ്ടായിരുന്നു വിജയം കൊയ്തത്.

ഖത്തറില്‍ കിരീടമുയർത്തിയ നിലവിലെ ലോക ചാമ്പ്യന്മാരായ അർജന്റീനയെ വീഴ്ത്താൻ ഇംഗ്ലണ്ടിന്റെ ഇപ്പോഴത്തെ ആക്രമണ നിരയ്ക്ക് സാധിക്കുമെന്നാണ് ജോ കോള്‍ വിലയിരുത്തുന്നത്. പ്രശസ്തമായ 'ദി റെസ്റ്റ് ഈസ് ഫുട്ബോള്‍' പോഡ്കാസ്റ്റിലാണ് കോള്‍ തന്റെ തന്ത്രം വ്യക്തമാക്കിയത്.