ബാഴ്‌സ-യുവന്റസ് മത്സരം സമനിലയില്‍

Jul 27, 2022 - 01:28
0
ബാഴ്‌സ-യുവന്റസ് മത്സരം സമനിലയില്‍

ബാഴ്‌സലോണ-യുവന്റസ് മത്സരം സമനിലയില്‍. സീസണ്‍ ആരംഭിക്കുന്നതിന് മുന്നോടിയായിട്ടാണ് ഇരുടീമികളും ഏറ്റുമുട്ടിയത്. രണ്ട് ഗോളുകള്‍ വീതം നേടി  ടീമുകള്‍ സമനില പാലിച്ചു. ബാഴ്‌സക്കായി ഉസ്മാന്‍ ഡെംബലെ ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ യുവന്റസിനു വേണ്ടി മോയ്‌സെ കീനും രണ്ട് ഗോളുകള്‍ സ്വന്തമാക്കി. കളിയില്‍ ആകെ മികച്ചുനിന്നിട്ടും വിജയിക്കാന്‍ കഴിയാതിരുന്നത് ബാഴ്‌സയ്ക്ക് തിരിച്ചടിയാണ്. 
34 ആം മിനിട്ടില്‍ ബാഴ്‌സയാണ് സ്‌കോറിംഗ് ആരംഭിച്ചത്. സെര്‍ജീഞ്ഞോ ഡെസ്റ്റിന്റെ അസിസ്റ്റില്‍ നിന്ന് ഡെംബലെ വല ചലിപ്പിച്ചു. 5 മിനിട്ടിനുള്ളില്‍ യുവന്റസ് തിരിച്ചടിച്ചു. ക്വാഡാര്‍ഡോയുടെ പാസില്‍ നിന്നാണ് കീന്‍ തന്റെ ആദ്യ ഗോള്‍ നേടിയത്. 40ആം മിനിട്ടില്‍ വീണ്ടും ഡെംബലെ സ്‌കോര്‍ ചെയ്തു. ആദ്യ പകുതി 2-1നു പിരിഞ്ഞു. 51ആം മിനിട്ടില്‍ യുവന്റസ് ഒപ്പമെത്തി. ലോകടെല്ലിയാണ് യുവന്റസിന്റെ രണ്ടാം ഗോളിലേക്കുള്ള വഴിയൊരുക്കിയത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User