വീട്ടുകാരെ ഭയപ്പെടുത്താൻ ചെയ്ത സാഹസത്തിനിടെ 11കാരന് ദാരുണാന്ത്യം

വേങ്ങരയിൽ സ്കൂളിലേക്ക് പോകുന്നതിനിടെ സംഭവം; കയർ കഴുത്തിൽ കുരുങ്ങി, ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

Sep 17, 2026 - 09:35
0
വീട്ടുകാരെ ഭയപ്പെടുത്താൻ ചെയ്ത സാഹസത്തിനിടെ 11കാരന് ദാരുണാന്ത്യം

വേങ്ങര: വീട്ടുകാരെ ഭയപ്പെടുത്താൻ കാണിച്ച സാഹസത്തിനിടെ ആറാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. എടക്കാപറമ്പ് എ.എം.എം.യു.പി സ്കൂളിലെ വിദ്യാർത്ഥി കണ്ണമംഗലം വാളക്കുട തടത്തിൽ താമസിക്കുന്ന എ.ആർ നഗർ സ്വദേശി അഷറഫിന്റെ മകൻ മുഹമ്മദ് അഫ്നാസ് (11) ആണ് മരിച്ചത്.

സ്കൂളിലേക്ക് പോകുന്നതിനിടെ വീട്ടുകാർ വഴക്ക് പറഞ്ഞതിനെ തുടർന്ന് അവരെ പേടിപ്പിക്കാനായി ജനലിൽ കയർ കെട്ടി തൂങ്ങുന്നതായി അഭിനയിക്കുകയായിരുന്നുവെന്നാണ് വിവരം. ഇതിനിടെ കയർ കഴുത്തിൽ കുരുങ്ങുകയായിരുന്നു. ഉടൻ കുന്നുംപുറത്തെയും കൊണ്ടോട്ടിയിലെയും സ്വകാര്യ ആശുപത്രികളിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User