അരിയുൾപ്പടെ ഭക്ഷ്യ ധാന്യങ്ങൾക്ക് 5% നികുതി

നാളെ മുതലാണ് നിലവിൽ വരിക

Jul 17, 2022 - 09:43
0
അരിയുൾപ്പടെ ഭക്ഷ്യ ധാന്യങ്ങൾക്ക് 5% നികുതി

 അടുത്ത ദിവസം മുതൽ രാജ്യത്തെങ്ങും അരിയും ഗോതമ്പും അടക്കം ധാന്യങ്ങൾക്കും പയറുവർഗ്ഗങ്ങൾക്കും അഞ്ച് ശതമാനം വിലക്കയറ്റത്തിന് വഴിയൊരുക്കി ജി എസ് ടി നിയമത്തിൽ അപ്രതീക്ഷിത ഭേദഗതി. കഴിഞ്ഞ മാസം 28നും 29 നും ചേർന്ന് ജി എസ് ടി കൗൺസിൽ തീരുമാനം അനുസരിച്ച് ലേബൽ പതിച്ചതും പാക്ക് ചെയ്തതുമായ 25 കിലോയിൽ താഴെയുള്ള ധാന്യങ്ങൾക്കും പയറുവർഗ്ഗങ്ങൾക്കുമാണ് നികുതി ഏർപെടുത്തേണ്ടിയിരുന്നത്. എന്നാൽ ഈ മാസം 13-ന് ജി എസ് ടി നിയമം ഭേദഗതി ചെയ്തു വിജ്ഞാപനം ഇറക്കിയപ്പോൾ 25 കിലോ എന്ന പരിധി സർക്കാർ എടുത്തുകളഞ്ഞതോടെയാണ് ചില്ലറയായി തൂക്കി വിൽക്കുന്ന ബ്രാൻഡഡ് അല്ലാത്ത ധാന്യങ്ങൾക്കും പയറുവർഗ്ഗങ്ങൾക്കും അടക്കം നികുതി ബാധകമായി.കേന്ദ്രസർക്കാറിന്റെ ഈ തീരുമാനം സാധാരണക്കാരുടെ ദൈനംദിന ജീവിതത്തെ കൂടുതൽ പ്രതിസന്ധിയിൽ ആക്കും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User