71 വയസ്സുള്ള വയോധികനെ ഹണി ട്രാപ്പിൽ കുടുക്കി യുവതി ലക്ഷങ്ങൾ തട്ടി

Oct 12, 2022 - 04:06
Updated: 4 years ago
0
71 വയസ്സുള്ള വയോധികനെ ഹണി ട്രാപ്പിൽ കുടുക്കി യുവതി ലക്ഷങ്ങൾ തട്ടി
പ്രതീകാത്മക ചിത്രം


 71കാരനെ തൃശൂർ കുന്നംകുളത്ത്  ഹണി ട്രാപ്പിൽ കുടുക്കി യുവതി മൂന്നു ലക്ഷം രൂപ തട്ടിയെടുത്തു. യുവതിയും 71 വയസുകാരനും തമ്മിലുള്ള നഗ്നചിത്രങ്ങൾ പകർത്തി, ഭീഷണിപ്പെടുത്തുകയായിരുന്നു. വയോധികനോട് 50 ലക്ഷം രൂപ ആവശ്യപ്പെടുകയും, മൂന്നു ലക്ഷത്തോളം രൂപ തട്ടിയെടുക്കുകയും ചെയ്ത സംഭവത്തിലെ പ്രതിയെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. പെരുമ്പിലാവ് തുപ്പിലശ്ശേരി സ്വദേശി തിരുവാതിര വീട്ടിൽ രാജിയെയാണ് കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യുകെ ഷാജഹാന്റെ നിർദ്ദേശപ്രകാരം അഡിഷണൽ എസ്ഐ ഷക്കീർ അഹമ്മദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
ചാവക്കാട് സ്വദേശിയായ 71 വയസുകാരനെ പ്രണയം നടിച്ചാണ് കുരുക്കിയത്. കുന്നംകുളത്തെ സ്വകാര്യ സ്ഥാപനത്തിലേക്ക് വിളിച്ചുവരുത്തി, യുവതിയോടൊപ്പമുള്ള നഗ്നചിത്രങ്ങൾ പകർത്തി. പിന്നീട് ഇതു കാണിച്ച് ഇരയെ ഭീഷണിപ്പെടുത്തുകയായിരുന്നു. ന​ഗ്ന ചിത്രങ്ങൾ ബന്ധുക്കൾക്ക് അയച്ചു കൊടുക്കുമെന്നും സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി 3 ലക്ഷത്തോളം രൂപ തട്ടിയെടുത്തു. വീണ്ടും പണം ആവശ്യപ്പെട്ട് ഭീഷണി തുടർന്നപ്പോൾ ഇയാൾ പൊലീസിനെ സമീപിക്കുകയായിരുന്നു.
.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User