നരബലി: പ്രതികളെ കോടതിയിൽ ഹാജരാക്കി

Oct 12, 2022 - 03:12
0
നരബലി: പ്രതികളെ കോടതിയിൽ ഹാജരാക്കി

 ഇരട്ട നരബലി ന‌ടത്തിയ കേസിലെ മൂന്ന് പ്രതികളേയും എറണാകുളത്ത് കോടതിയിൽ ഹാജരാക്കി. ജില്ലാ സെഷൻസ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ പൊലീസ് കസ്റ്റഡിയിൽ ആവശ്യപ്പെടും. ഇലന്തൂരിലുള്ള ഭ​ഗവൽ സിങ്ങിന്റെ വീട്ടു വളപ്പിൽ നിന്ന് കൊല്ലപ്പെട്ട രണ്ടു സ്ത്രീകളുടെയും മൃതദേഹാവശിഷ്ടങ്ങൾ കണ്ടെടുത്തിരുന്നു. ഇവയുടെ ഡിഎൻഎ പരിശോധനാഫലം കിട്ടുന്നതു വരെ പ്രതികളെ കസ്റ്റഡിയിൽ സൂക്ഷിച്ച് കൂടുതൽ തെളിവുകൾ ശേഖരിക്കും.
ഇലന്തൂരിൽ നിന്ന് ഇന്നലെ കസ്റ്റഡിയിലെടുത്ത പ്രതികളെ രാത്രി എറണാകുളം കടവന്ത്രയിലെത്തിച്ചു ചോദ്യം ചെയ്തിരുന്നു. കടവന്ത്ര പോലീസ് സ്റ്റേഷനിൽ നിന്നാണ് പ്രതികളായ മുഹമ്മദ് ഷാഫി, ഭഗവൽ സിംഗ്, ഭാര്യ ലൈല എന്നിവരെ ഇന്നു രാവിലെ കോടതിയിൽ ഹാജരാക്കിയത്. പ്രതികളെല്ലാം കുറ്റം സമ്മതിച്ചു. അതി ക്രൂരമായാണ് ഇവർ ഇരകളെ നരബലി നടത്തിയത്. മാറിടം ഛേദിച്ചും സ്വകാര്യ രഹസ്യ ഭാ​ഗങ്ങളിൽ മൂർച്ചയേറിയ കത്തി കുത്തിയിറക്കിയുമായിരുന്നു പീഡനം. ഒടുവിൽ തലയറത്തു കൊലപ്പെടുത്തിയ ശേഷം വീടാകെ ചോര തളിച്ചു. മുഹമ്മദ് ഷാഫിയാണ് നരബലിക്കു നേതൃത്വം നൽകിയത്. തലയറുക്കാൻ ലൈലയും സഹായിച്ചു.
കൊല്ലപ്പെട്ടവരുടെ മൃത​ദേഹാവശിഷ്‌ടങ്ങൾ പ്രതികൾ പാകം ചെയ്തു ഭക്ഷിച്ചെന്നും ചോദ്യം ചെയ്യലിൽ ഇവർ സമ്മതിച്ചു. കുറേ മാംസം ഉപ്പിലിട്ടു സൂക്ഷിക്കുകയും ബാക്കി കുഴിച്ചു മൂടുകയുമായിരുന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User