ചെന്നിത്തലയുടെ മിന്നൽ മാജിക് ; രാത്രിക്ക് രാത്രി ഫ്ലാറ്റ് വളഞ്ഞു വാരിയലാക്കി മാങ്കൂട്ടം

അർജുൻ ആയങ്കിയുടെ അറസ്റ്റോടെ കേരള പോലീസിന്റെ കരുത്തും രമേശ് ചെന്നിത്തലയുടെ ആഭ്യന്തര നയവും ചർച്ചയാകുമ്പോൾ യു.ഡി.എഫിന്റെ രാഷ്ട്രീയ ഗ്രാഫും ഉയരുന്നു.

Aug 09, 2026 - 11:48
Updated: 2 months ago
0
ചെന്നിത്തലയുടെ മിന്നൽ മാജിക് ; രാത്രിക്ക് രാത്രി ഫ്ലാറ്റ് വളഞ്ഞു വാരിയലാക്കി മാങ്കൂട്ടം

സോഷ്യൽ മീഡിയയിലൂടെയും വീഡിയോകളിലൂടെയും കേരള പോലീസിനെയും ഭരണകൂടത്തെയും പരസ്യമായി വെല്ലുവിളിച്ച് ഒളിവിലിരുന്ന കുപ്രസിദ്ധ കുറ്റവാളി അർജുൻ ആയങ്കി പോലീസ് വലയിലായ ആ നിമിഷം, കേരള രാഷ്ട്രീയത്തിലെയും ക്രമസമാധാന പാലനത്തിലെയും വലിയൊരു വഴിത്തിരിവായി മാറിയിരിക്കുകയാണ്. ദിവസങ്ങളോളം പോലീസിന് പിടിതരാതെ എടപ്പാളിലും തൃശൂരിലും കണ്ണൂരിലുമായി മാറിമാറി ഒളിവറ്റ സങ്കേതങ്ങൾ തീത്ത്  ആയങ്കിക്ക്, ഡി.ഐ.ജി കെ. കാർത്തികിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നൽകിയത് തികച്ചും അപ്രതീക്ഷിതമായൊരു തിരിച്ചടിയായിരുന്നു. വെല്ലുവിളിച്ച് 24 മണിക്കൂർ തികയുന്നതിന് മുൻപ് തന്നെ, കണ്ണൂരിലെ ഒരു ഫ്ലാറ്റിൽ നിന്ന് ഒരു വെടിയൊച്ച പോലും ഉതിർക്കാതെ പഴുതടച്ച കണ്ണൂർ ഓപ്പറേഷനിലൂടെ പ്രതിയെ പോലീസ് തൂക്കിയെടുത്തു. ഇനിയെന്താണ് വരാൻ പോക്കുവന്നതെന്ന് കണ്ടോള്ളൂവെന്ന് രമേശ് ചെന്നിത്തല പറഞ്ഞതു  24 മണിക്കൂർ തികയുന്നതിന് മുൻപായിരുന്നു ഇതൊക്കെ. സൈബർ സെല്ലിന്റെയും രഹസ്യാന്വേഷണ വിഭാഗത്തിന്റെയും മിന്നൽ നീക്കത്തിന് മുന്നിൽ ആയങ്കിയുടെ വീരവാദങ്ങളെല്ലാം നിമിഷനേരം കൊണ്ട് ചീറ്റിപ്പോവുകയായിരുന്നു.

പോലീസിന്റെ ആത്മവീര്യത്തെയും ആഭ്യന്തര വകുപ്പിന്റെ കാര്യക്ഷമതയെയും ചോദ്യം ചെയ്തവർക്ക് കൃത്യവും ശക്തവുമായ മറുപടിയാണ് ഈ അറസ്റ്റിലൂടെ നൽകാൻ സാധിച്ചത്. 'പിടിക്കാമെങ്കിൽ എന്നെ പിടിച്ചോളൂ' എന്ന് വീമ്പുപറഞ്ഞ കുറ്റവാളിയോട് 'ഇനി എന്താണ് വരാൻ പോകുന്നതെന്ന് കണ്ടോളൂ' എന്ന് മുന്നറിയിപ്പ് നൽകിയ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, ക്രമസമാധാന പാലനത്തിൽ തനിക്കുള്ള ഉറച്ച നിലപാടാണ് തെളിയിച്ചത്. പോലീസിന് പൂർണ്ണ സ്വാതന്ത്ര്യം നൽകി, ഒരു അടിയന്തര ആക്ഷനായി മാറിയ ഈ മിന്നൽ അറസ്റ്റോടെ കേരള പോലീസിന്റെ ഇമേജും ഗ്രാഫും ഒരേപോലെ ആകാശത്തോളം ഉയർന്നു. ക്രിമിനലുകളോട് യാതൊരു ദാക്ഷിണ്യവുമില്ലെന്ന ശക്തമായ സന്ദേശം നൽകിയതോടെ യു.ഡി.എഫ് സർക്കാരിനും ഈ സംഭവം ഇരട്ടി ഊർജ്ജമായി മാറിയിരിക്കുകയാണ്.

ഈ  മാസ് ഓപ്പറേഷന് പിന്നാലെ സോഷ്യൽ മീഡിയയെ ഇളക്കിമറിച്ചാണ് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിന്റെ പോസ്റ്റ് പുറത്തുവന്നത്. "കേരളത്തിന്റെ ആഭ്യന്തര മന്ത്രിയുടെ പേര് വിജയൻ എന്നല്ല, ചെന്നിത്തല... രമേശ് ചെന്നിത്തല! സെയ്വറതെയ്ൻ സൊൽവേൻ, സൊൽവറതെയ്ൻ സെയ്വേൻ...!" എന്ന തമിഴ് സിനിമ ഹിറ്റ് ഡയലോഗ് ഉദ്ധരിച്ചുള്ള രാഹുലിന്റെ വരികൾ നിമിഷങ്ങൾക്കകമാണ് തരംഗമായത്. ചെയ്യുന്നതേ പറയൂ, പറയുന്നത് ചെയ്യുക തന്നെ ചെയ്യും എന്ന് തെളിയിച്ച ആഭ്യന്തര വകുപ്പിന്റെ ഉറച്ച നിലപാടുകളെ പിന്തുണച്ച് മാങ്കൂട്ടത്തിലിനെ പോലെ ആയിരക്കണക്കിന് ആളുകളാണ് പോസ്റ്റിന് താഴെ ലൈക്കുകളും ഷെയറുകളുമായി എത്തിയത്. നിയമത്തെയും ഭരണസംവിധാനത്തെയും അപമാനിക്കാൻ തുനിയുന്ന മറ്റ് സോഷ്യൽ മീഡിയ 'ആയങ്കിമാർക്ക്' വലിയൊരു പാഠമായി മാറിയ ഈ അറസ്റ്റ്, വേഷംമാറി ഒളിവിലിരുന്നാലും നിയമത്തിന്റെ നീണ്ട കരങ്ങൾ ഏതൊരു കുറ്റവാളിയുടെയും കഴുത്തിലെത്തുമെന്നതിന്റെ വ്യക്തമായ തെളിവാണ്. ഇവിടെ എന്താണെങ്കിലും ചെന്നിത്തലയുടെയും,യുഡിഫിന്റെയും ഗ്രാഫ് കുത്തനെ ഉയരുകയാണ്. ഒപ്പം വിജയൻറെ പിടിവിട്ട പോലീസിന്റെയും. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User