മതപരമായ ഭിന്നിപ്പിനു ശ്രമം: സതീശൻ

Oct 07, 2022 - 09:03
0
മതപരമായ ഭിന്നിപ്പിനു ശ്രമം: സതീശൻ

Aaaa
വിദ്വേഷവും വെറുപ്പും പ്രചരിപ്പിച്ച് ജനങ്ങൾക്കിടയിൽ മതപരമായ ഭിന്നതയുണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ തയാറാക്കിയിരിക്കുന്ന വർഗീയ അജണ്ടയുടെ ഭാഗമാണ് ജനസംഖ്യാ നിയന്ത്രണത്തെ കുറിച്ചുള്ള ആർഎസ്എസ് മേധാവിയുടെ പ്രസംഗമെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഒരു യുക്തിയും ഇല്ലാതെയുള്ള ആരോപണമാണത്. ആർ.എസ്.എസ് തുടർച്ചയായി നടത്തുന്ന വർഗീയ അജണ്ടയുടെ ഭാഗമാണ് ഈ പ്രചരണമെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.
അപകടങ്ങൾ ഉണ്ടാകുമ്പോൾ മാത്രമാണ് അതിനെക്കുറിച്ചുള്ള ഗൗരവമായ ചർച്ചകൾ നടക്കുന്നത്. കഴിഞ്ഞ ആറ് വർഷത്തിനിടെ 28000 ജീവനുകളാണ് നമ്മുടെ റോഡുകളിൽ പൊലിഞ്ഞത്. റോഡിലെ കുഴികൾ അടക്കമുള്ള പ്രശ്‌നങ്ങളും അമിത വേഗവും മദ്യലഹരിയിലുള്ള ഡ്രൈവിംഗുമാണ് റോഡ് അപകടങ്ങൾക്കുള്ള പ്രധാന കാരണങ്ങളെന്ന് സുപ്രീം കോടതി നിയമിച്ച കമ്മിഷൻ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വേഗപ്പൂട്ട് നിർബന്ധമാക്കിയ ഒരു സംസ്ഥാനത്ത് ടൂറിസ്റ്റ് ബസ് എങ്ങനെയാണ് 97 കിലോമീറ്റർ വേഗത്തിൽ ഒടിക്കുന്നത്? യഥാർത്ഥത്തിൽ വേഗപ്പൂട്ട് സംവിധാനം നിലവിലില്ലെന്നാണ് ഇത് സൂചിപ്പിക്കുന്നത്. മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥരും വേഗപ്പൂട്ട് വിതരണക്കാരും ഈ നിയമലംഘനത്തിന് കൂട്ട് നിൽക്കുകയാണ്. ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള അടിയന്തിര നടപടി സ്വീകരിക്കാൻ സർക്കാർ തയാറാകണം. ഇക്കാര്യത്തിൽ പ്രതിപക്ഷത്തിന്റെ പൂർണ പിന്തുണയുണ്ടാകുമെന്നും സതീശൻ വ്യക്തമാക്കി.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User