10 ദിവസത്തിനുള്ളില്‍ വാര്‍ത്ത പിന്‍വലിച്ച് മാപ്പ് പറയണം; ഏഷ്യാനെറ്റ് ന്യൂസിനെതിരെ നിയമനടപടിയുമായി കെ. സുരേന്ദ്രന്‍

Sep 06, 2022 - 08:27
0
10 ദിവസത്തിനുള്ളില്‍ വാര്‍ത്ത പിന്‍വലിച്ച് മാപ്പ് പറയണം; ഏഷ്യാനെറ്റ് ന്യൂസിനെതിരെ നിയമനടപടിയുമായി കെ. സുരേന്ദ്രന്‍

'എന്നേയും കുടുംബത്തേയും അപകീര്‍ത്തിപ്പെടുത്താനായി ഏഷ്യാനെറ്റ് ന്യൂസ് നടത്തിയ ഹീനമായ നീക്കത്തിനെതിരെ നിയമനടപടികള്‍ സ്വീകരിക്കുകയാണ്,’ എന്ന അടിക്കുറിപ്പോടെ മകന്റെ നിയമന വിവാദത്തിലെ വാര്‍ത്തയുടെ പേരില്‍ ഏഷ്യാനെറ്റ് ന്യൂസിനെതിരെ നിയമനടപടിയുമായി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍.

ഇതുസംബന്ധിച്ച് ഏഷ്യാനെറ്റ് ന്യൂസിന് അഭിഭാഷകന്‍ മുഖേനെ കെ. സുരേന്ദ്രന്‍ നോട്ടീസ് അറിയിച്ചു. 10 ദിവസത്തിനുള്ളില്‍ വാര്‍ത്തകള്‍ പിന്‍വലിച്ച് മാപ്പ് പറയണമെന്നതാണ് സുരേന്ദ്രന്‍ കത്തിലൂടെ ആവശ്യപ്പെടുന്നത്. അല്ലെങ്കില്‍ ചാനലിനെതിരെ ഡിഫമേഷന്‍ നടപടികള്‍ സ്വീകരിക്കുമെന്നും കത്തില്‍ പറയുന്നു.
എല്ലാ നടപടിക്രമങ്ങളും പാലിച്ചുകൊണ്ടാണ് സുരേന്ദ്രന്റ മകന്‍ ഹരീകൃഷ്ണന്‍ കെ.എസിന്റെ നിയമനം. മകനെതിരായ വാര്‍ത്ത വസ്തുതളുടെ പിന്‍ബലമില്ലാതാണെന്നും അത് തന്റെ രാഷ്ട്രീയ ജീവിതത്തിന് മോശമായി ബാധിച്ചെന്നും സുരേന്ദ്രന് വേണ്ടി അഭിഭാഷകന്‍ കത്തില്‍ പറയുന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User