അഭിപ്രായ സര്‍വ്വേ പുറത്ത്; തൃക്കാക്കരയിലെ ഫലസൂചന ഇങ്ങനെ..
കൊച്ചി: വോട്ടെടുപ്പിന് ഇനി പത്ത് ദിവസങ്ങള്‍ മാത്രം അവിശേഷിക്കെ തൃക്കാക്കരയില്‍ അഭിപ്രായ വോട്ടെടുപ്പ് പുരോഗമിക്കുന്നു. ഇതിനോടകം ഓണ്‍ലൈന്‍ ചാനലുകളാണ് അഭിപ്രായ സര്‍വേയുമായി രംഗത്ത് വന്നത്. മാതൃഭൂമിയും ലൈവ് അഭിപ്രായ സര്‍വ്വേയുമായി തൃക്കാക്കരയില്‍ എത്തിയിരുന്നു. അഭിപ്രായ സര്‍വ്വേയില്‍ ഭൂരിഭാഗവും തൃക്കാക്കര കോണ്‍ഗ്രസ് നിലനിര്‍ത്തുമെന്ന് അഭിപ്രായപ്പെടുന്നു. പ്രമുഖ ഓണ്‍ലൈന്‍ ചാനല്‍ നടത്തി അഭിപ്രായ സര്‍വ്വേയില്‍ 44 ശതമാനം വോട്ട് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസിന് കിട്ടുമെന്ന് പറയുമ്പോള്‍ ഡോ. ജോ ജോസഫിലൂടെ എല്‍ഡിഎഫ് വോട്ട് ശതമാനം 35 ലെത്തും. ബിജെപിയുടെ വോട്ട് വിഹിതം 10 ശതമാനത്തിലേയ്ക്ക് കുറയുമെന്നും സര്‍വ്വേ ഫലം പറയുന്നു. കഴിഞ്ഞ തവണ 11 ശതമാനം വോട്ടാണ് തൃക്കാക്കരയില്‍ നിന്ന് ബിജെപി പിടിച്ചത്. എംഎല്‍എ എന്ന നിലയില്‍ പി ടി തോമസ് മികച്ച പ്രകടനം കാഴ്ച്ചവച്ചെന്നും ഉമ തോമസിലൂടെ ആ മികവ് ആവര്‍ത്തിക്കാനാകുമെന്നും പലരും കണക്ക്കൂട്ടുന്നു. മാതൃഭൂമി മണ്ഡലത്തിലെ ഓട്ടോറിക്ഷ തൊഴിലാളികളായ സാധാരണക്കാര്‍ അടക്കമുള്ളവരില്‍ നിന്ന് അഭിപ്രായം തേടിയിരുന്നു. ഭൂരിപക്ഷം ആളുകളും ഉമ തോമസ് തന്നെയാകും തൃക്കാക്കരയുടെ പ്രതിനിധിയെന്ന് ആവര്‍ത്തിക്കുന്നു.