വിജയ് ബാബു സ്വാധീനിക്കാന്‍ ശ്രമിക്കുന്നതിന്റെ ഓഡിയോ ക്ലിപ് പുറത്ത്

ഞാന്‍ മരിച്ചുപോകും, ഞാന്‍ മാപ്പ് പറയാം. ഞാന്‍ വന്ന് കാലുപിടിക്കാം. അവള്‍ എന്നെ തല്ലിക്കോട്ടെ, എന്തുവേണമെങ്കിലും ചെയ്‌തോട്ടെ, പക്ഷേ…!

Jun 27, 2022 - 12:22
0
വിജയ് ബാബു സ്വാധീനിക്കാന്‍ ശ്രമിക്കുന്നതിന്റെ ഓഡിയോ ക്ലിപ് പുറത്ത്

“ഞാന്‍ പറയുന്നത് അഞ്ച് മിനിറ്റ് കേള്‍ക്കണം. ഞാന്‍ മരിച്ചുപോകും, ഞാന്‍ ജീവിച്ചിരിക്കില്ല. ഇത് ഞാന്‍ സത്യമായിട്ടും പറയുന്നതാണ്. എന്റെ അച്ഛന്‍ പോയിട്ട് കുറച്ചുനാളേ ആയുള്ളൂ. എന്റെ അമ്മയ്ക്ക് തീരെ സുഖമില്ലാതെ ഇരിക്കുകയാണ്. ഞാന്‍ പറയുന്നത് ഒന്ന് കേള്‍ക്കണം…

നടിയെ പീഡിപ്പിച്ചെന്ന കേസില്‍ പ്രതിയായ വിജയ് ബാബു അതിജീവിതയെ സ്വാധീനിക്കാന്‍ ശ്രമിക്കുന്ന ഫോണ്‍സംഭാഷണം പുറത്ത്. കേസുമായി മുമ്പോട്ട് പോയാല്‍ താന്‍ മരിക്കുമെന്നും വേണമെങ്കില്‍ പെണ്‍കുട്ടിയുടെ കാല് പിടിക്കാമെന്നും വിജയ് ബാബു പെണ്‍കുട്ടിയുടെ ബന്ധുവിനോട് പറയുന്ന ഓഡിയോ ആണ് പുറത്ത് വന്നിരിക്കുന്നത്.


എനിക്ക് മനസിലായി, ഞാന്‍ ട്രിഗര്‍ ചെയ്തു. അത് സത്യമാണ്. പക്ഷേ, അതിന് പരിഹാരമുണ്ട്. ഞാന്‍ മാപ്പ് പറയാം. ഞാന്‍ വന്ന് കാലുപിടിക്കാം. അവള്‍ എന്നെ തല്ലിക്കോട്ടെ, എന്തുവേണമെങ്കിലും ചെയ്‌തോട്ടെ, പക്ഷേ, ഇത് വെളിയില്‍ നാട്ടുകാര്‍ സെലിബ്രേറ്റ് ചെയ്യാന്‍ സമ്മതിക്കരുത്. ഞാന്‍ ട്രിഗര്‍ ചെയ്തു, സമ്മതിച്ചു. അതിന് സൊലൂഷന്‍ ഇല്ലേ. അതിന് പോലീസ് കേസാണോ, നാളെ അമ്മയ്ക്കും അച്ഛനും വെളിയില്‍ ഇറങ്ങി നടക്കാന്‍ പറ്റുമോ…”-എന്നിങ്ങനെയാണ് ഓഡിയോ ക്ലിപ്പില്‍ പറയുന്നത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User