ജനഹൃദയങ്ങളിലേറി ഭാരത് ജോഡോ യാത്ര; രാഹുൽ ഗാന്ധി ഇന്ന് കർഷകരുമായി കൂടിക്കാഴ്ച നടത്തും

Sep 18, 2022 - 03:41
0
ജനഹൃദയങ്ങളിലേറി ഭാരത് ജോഡോ യാത്ര; രാഹുൽ ഗാന്ധി ഇന്ന് കർഷകരുമായി കൂടിക്കാഴ്ച നടത്തും

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര അമ്പലപ്പുഴയിൽ എത്തി. രാവിലെ ഹരിപ്പാട് നിന്ന് ആരംഭിച്ച യാത്രയാണ് അമ്പലപ്പുഴയിലേക്ക് എത്തിയത്. യാത്ര കടന്നുവന്ന വഴിയിൽ റോഡിന്റെ ഇരുവശത്തും പതിനായിരക്കണക്കിനാളുകളാണ് രാഹുൽ ഗാന്ധിയെ കാണുവാൻ തടിച്ചു കൂടിയത്. രാജ്യം നേരിടുന്ന വെല്ലുവിളികളെ ജനങ്ങൾക്ക് മുന്നിൽ ചർച്ചയ്ക്ക് വച്ചുകൊണ്ടാണ് യാത്ര മുന്നേറുന്നത്.

അമ്പലപ്പുഴയിൽ എത്തിയ രാഹുൽ ഗാന്ധി ഉച്ചയ്ക്കുശേഷം കർഷകരുമായി കൂടുക്കാഴ്ച നടത്തും. കർഷകർ ഇന്ന് രാജ്യത്ത് നേരിടുന്ന പ്രശ്നങ്ങൾ രാഹുൽ ഗാന്ധി ചോദിച്ചറിയും. യാത്രയെ മുതിർന്ന കോൺഗ്രസ് നേതാക്കൾ അനുഗമിക്കുന്നുണ്ട്. വൈകുന്നേരം പുറക്കാട് നിന്ന് ആരംഭിക്കുന്ന യാത്ര വണ്ടാനത്ത് സമാപിക്കും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനത്തിൽ രാഹുൽ ഗാന്ധി പ്രവർത്തകരെ അഭിസംബോധന ചെയ്യും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 1
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User