ഭാരത് ജോഡോ യാത്രക്ക് ഒരു നിയോജകമണ്ഡലത്തിൽ നിന്നും 5000 പേർ വേണം,,സിദ്ധരാമയ്യ പക്ഷം സഹകരിക്കുന്നില്ല : ഡി.കെ.ശിവകുമാർ

Sep 19, 2022 - 03:39
Updated: 4 years ago
0
ഭാരത് ജോഡോ യാത്രക്ക് ഒരു നിയോജകമണ്ഡലത്തിൽ നിന്നും 5000 പേർ വേണം,,സിദ്ധരാമയ്യ   പക്ഷം സഹകരിക്കുന്നില്ല   : ഡി.കെ.ശിവകുമാർ


കർണാടകയിൽ ഭാരത് ജോഡോ യാത്രയുടെ ഭാ​ഗമായി ചേർന്ന കോൺഗ്രസ് യോ​ഗത്തിൽ  സിദ്ധരാമയ്യ പക്ഷവും ഡി.കെ. ശിവകുമാർ പക്ഷവും തമ്മിൽ ഉള്ള തർക്കം മറ നീക്കി വീണ്ടും പുറത്തുവന്നു. സിദ്ധരാമയ്യ പക്ഷവും ഡി.കെ. ശിവകുമാർ പക്ഷവും തമ്മിൽ ഉള്ള തർക്കം പരസ്യമായി.  രാഹുൽ ​ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രക്ക് ആവശ്യത്തിനുള്ള പ്രവർത്തകരെ പോലും ഉറപ്പാക്കാനായിട്ടില്ലെന്ന് ഡി കെ ശിവകുമാർ യോഗത്തിൽ തുറന്നടിച്ചു . ഇങ്ങനെ പോയാൽ എങ്ങനെ യാത്ര നടത്തുമെന്ന് ഡി കെ ശിവകുമാർ യോ​ഗത്തിൽ ചോദിച്ചു.
ഭാരത് ജോഡോ യാത്രയുമായി ബന്ധപ്പെട്ട്  ഓരോ നിയോജകമണ്ഡലത്തിൽ നിന്നും  5000 പ്രവർത്തകരെ എങ്കിലും അണിനിരത്തണമെന്ന് സിദ്ധരാമയ്യ അനുകൂലികളോട്  ഡി കെ ശിവകുമാർ ആവശ്യപ്പെട്ടു എങ്കിലും അനുകൂലമായ ഒരു നീക്കവും ഉണ്ടായില്ലെന്ന് ഡി.കെ.ശിവകുമാർ യോ​ഗത്തിൽ പറഞ്ഞു. മുതിർന്ന നേതാവ് ആർവി ദേശ്പാണ്ഡെയെ യാത്രാ ചുമതലാ പട്ടികയിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു. സിദ്ധരാമയ്യയുമായി അടുപ്പമുള്ള നേതാവാണ് ആർ വി ദേശ്പാണ്ഡെ. 

What's Your Reaction?

Like Like 0
Dislike Dislike 2
Love Love 0
Funny Funny 1
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User