പോ​പ്പു​ല​ർ ഫ്ര​ണ്ട് ബ​ന്ധം: ആ​ന്ധ്ര​യി​ലും തെ​ലു​ങ്കാ​ന​യി​ലും എ​ൻ​ഐ​എ റെ​യ്ഡ്

പോ​പ്പു​ല​ർ ഫ്ര​ണ്ട് ബ​ന്ധം: ആ​ന്ധ്ര​യി​ലും തെ​ലു​ങ്കാ​ന​യി​ലും എ​ൻ​ഐ​എ റെ​യ്ഡ്

തീ​വ്ര​വാ​ദ​ബ​ന്ധം ആ​രോ​പി​ച്ച് പോ​പ്പു​ല​ർ ഫ്ര​ണ്ട് പ്ര​വ​ർ​ത്ത​ക​രെ അ​റ​സ്റ്റ് ചെ​യ്ത കേ​സി​ന്‍റെ തു​ട​ര​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ആ​ന്ധ്ര​പ്ര​ദേ​ശി​ലും തെ​ലു​ങ്കാ​ന​യി​ലും എ​ൻ​ഐ​എ റെ​യ്ഡ് ന​ട​ത്തി. 38 സ്ഥ​ല​ങ്ങ​ളി​ലാ​യി ന​ട​ന്ന റെ​യ്ഡി​നൊ​ടു​വി​ൽ നാ​ല് പോ​പ്പു​ല​ർ ഫ്ര​ണ്ട് പ്ര​വ​ർ​ത്ത​ക​രെ ചോ​ദ്യം​ചെ​യ്യ​ലി​നാ​യി എ​ന്‍​ഐ​എ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ജൂ​ലൈ ആ​റി​ന് തീ​വ്ര​വാ​ദ​ക്കേ​സി​ൽ പി​ടി​യി​ലാ​യ അ​ബ്ദു​ൾ ഖാ​ദ​റി​ന്‍റെ​യും കൂ​ട്ടാ​ളി​ക​ളു​ടെ​യും വ​സ​തി​ക​ളി​ലും ഓ​ഫീ​സി​ലു​മാ​ണ് റെ​യ്ഡ് ന​ട​ന്ന​ത്. തെ​ലു​ങ്കാ​ന​യി​ലെ ഹൈ​ദ​രാ​ബാ​ദ്, നി​സാ​മാ​ബാ​ദ്, ജ​ഗി​താ​ൽ, ആ​ദി​ലാ​ബാ​ദ്, ക​രീം​ന​ഗ​ർ എ​ന്നി​വ​ട​ങ്ങ​ളി​ലും ആന്ധ്രയി​ലെ ക​ർ​ണൂ​ൽ, നെ​ല്ലൂ​ർ മേ​ഖ​ല​യി​ലു​മാ​ണ് റെ​യ്ഡ് ന​ട​ന്ന​ത്.

റെ​യ്ഡി​ൽ 8.31 ല​ക്ഷം രൂ​പ​യും ഇ​ല​ക്ട്രോ​ണി​ക് തെ​ളി​വു​ക​ൾ, രേ​ഖ​ക​ൾ, ക​ഠാ​ര​ക​ൾ എ​ന്നി​വ​യും പി​ടി​ച്ചെ​ടു​ത്ത​താ​യി അ​ന്വേ​ഷ​ണ​സം​ഘം അ​റി​യി​ച്ചു. ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​വ​രു​ടെ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.