കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട

Jul 31, 2022 - 13:19
0
കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട


കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. വിമാന കമ്പനി ജീവനക്കാരനാണ് ഒരു കോടിയോളം രൂപയുടെ സ്വർണം കടത്താൻ ശ്രമിച്ചത്. ഇയാളെ സിഐഎസ്എഫ് പിടികൂടി. കരിപ്പൂർ കരുവാംകല്ല് സ്വദേശി മുഹമ്മദ് ഷമീം ആണ് പിടിയിലായത്. 2.64 കിലോ സ്വർണ മിശ്രിതമാണ് ഇയാളിൽ നിന്നും പിടിച്ചെടുത്തത്. മറ്റാരോ കൊണ്ടുവന്ന സ്വർണം ഇയാൾ ഒളിപ്പിച്ച് പുറത്തെത്തിക്കാൻ ശ്രമിക്കുകയായിരുന്നെന്ന് സിഐഎസ്എഫ് ഉദ്യോഗസ്ഥർ പറയുന്നു. എയർലൈൻ ഗ്രൗണ്ട് സ്റ്റാഫാണ് ഷമീം. ഇയാളെ ചോദ്യം ചെയ്യുകയാണ്.കരിപ്പൂർ വിമാനത്താവളത്തിലൂടെ അടുത്തിടെയായി സ്വർണക്കടത്ത് വർദ്ധിക്കുകയാണ്. രണ്ട് മാസത്തിനിടെ രണ്ടാമത്തെ വിമാനക്കമ്പനി ജീവനക്കാരനാണ് സ്വർണക്കടത്തിൽ പിടിയിലാകുന്നത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User