എ. അബ്ദുൾ ഹക്കീം സംസ്ഥാന വിവരാവകാശ കമ്മിഷണർ

Jul 31, 2022 - 13:10
0
എ. അബ്ദുൾ ഹക്കീം സംസ്ഥാന വിവരാവകാശ കമ്മിഷണർ


ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിൽ അഡിഷണൽ ഡയറക്ടറായി വിരമിച്ച എ. അബ്ദുൾ ഹക്കീമിനെ സംസ്ഥാന വിവരാവകാശ കമ്മിഷണറായി  നിയമിച്ചു. കായംകുളം കൊറ്റുകുളങ്ങര സ്വദേശിയാണ്. വിവിധ ജില്ലകളിൽ ഇൻഫർമേഷൻ ഓഫിസർ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യുണിക്കേഷൻ സ്‌പെഷ്യൽ ഓഫീസർ, റൂറൽ ഇൻഫർമേഷൻ ചീഫ് ഓഫീസർ, കേരള മീഡിയ അക്കാദമി സെക്രട്ടറി, റവന്യൂ പബ്ലിസിറ്റി ഓഫിസർ എന്നീ നിലകളിൽ പ്രവർത്തിച്ചു. മൂന്നു തവണ സർക്കാരിന്റെ ഗുഡ് സർവീസ് എൻട്രി ലഭിച്ചിട്ടുണ്ട്.ഇംഗ്ലീഷ്, അറബി സാഹിത്യങ്ങളിൽ ബിരുദാനന്തര ബിരുദവും ന്യൂഡൽഹി ഐഐഎംസിയിൽനിന്നു  ജേണലിസം, ഐഐഎംൽ നിന്ന് മാനേജ്‌മെന്റ് പരിശീലനം എന്നിവയും നേടിയിട്ടുണ്ട്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User