എടുക്കെടാ പാർട്ടി ഫണ്ട്': ഹോട്ടൽ അടിച്ചുതകർത്ത് സിപിഐ നേതാവിന്‍റെ ഗുണ്ടായിസം

തിരുവല്ലയിലാണ് സംഭവം

May 22, 2022 - 08:33
0
എടുക്കെടാ പാർട്ടി ഫണ്ട്': ഹോട്ടൽ അടിച്ചുതകർത്ത് സിപിഐ നേതാവിന്‍റെ ഗുണ്ടായിസം

സിപിഐ ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിൽ പാർട്ടി ഫണ്ട് ചോദിക്കുമ്പോൾ നൽകിയില്ല എന്ന കാരണത്താൽ ഹോട്ടൽ തല്ലിത്തകർക്കുകയും ദമ്പതികളായ ഹോട്ടൽ നടത്തിപ്പുകാരെ മർദിക്കുകയും ചെയ്തതായി പരാതി. തിരുവല്ലയിലെ മന്നംകരച്ചിറ ജംഗ്ഷന് സമീപമുളള ശ്രീമുരുകൻ ഹോട്ടലാണ് അടിച്ചു തകർത്തത്.

ബ്രാഞ്ച് സെക്രട്ടറിയും മന്നംകരച്ചിറ ജംഗ്ഷനിലെ ഓട്ടോ ഡ്രൈവറുമായ കുഞ്ഞുമോന്‍റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് ആക്രമിച്ചതെന്ന് ദമ്പതിമാർ പറഞ്ഞു. കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവമുണ്ടായത്. കടയിലെത്തിയ കുഞ്ഞുമോനും സംഘവും 500 രൂപ പാർട്ടി ഫണ്ട് ചോദിച്ചു. എന്നാൽ കച്ചവടം തുടങ്ങിയ സമയമായതിനാൽ തങ്ങളുടെ കൈയിൽ പണമുണ്ടായിരുന്നില്ല. ഇതോടെ കുഞ്ഞുമോൻ "എടുക്കെടാ പാർട്ടി ഫണ്ട്' എന്നു പറഞ്ഞ് രോഷാകുലനാകുകയും മർദ്ദി ക്കുകയുമായിരുന്നുവെന്നും ദമ്പതിമാർ ആരോപിക്കുന്നു.

സംഭവത്തെ തുടർന്ന് ദമ്പതിമാർ തിരുവല്ല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഇവിടെ എത്തിയും കുഞ്ഞുമോനും കൂട്ടരും ഭീഷണിപ്പെടുത്തിയതായി മുരുകൻ പറഞ്ഞു. പോലീസിൽ പരാതി നൽകിയെങ്കിലും ഭീഷണി തുടർന്നതിനാൽ പരാതി പിൻവലിക്കേണ്ടി വന്നെന്നും മുരുകൻ മാധ്യമങ്ങളോട് പറഞ്ഞു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User