പരീക്ഷാര്‍ത്ഥികളുടെ അടിവസ്ത്രം ഊരിപ്പിച്ച കേസ് വഴിത്തിരിവില്‍

Jul 20, 2022 - 01:55
Updated: 4 years ago
0
പരീക്ഷാര്‍ത്ഥികളുടെ അടിവസ്ത്രം ഊരിപ്പിച്ച കേസ് വഴിത്തിരിവില്‍

കൊല്ലം : നീറ്റ് പരീക്ഷയ്‌ക്കെത്തിയവരുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തില്‍ പുതിയ വെളിപ്പെടുത്തല്‍. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ശുചികരണ തൊഴിലാളികളാണ് വെളിപ്പെടുത്തല്‍ നടത്തിയത്. കുട്ടികളുടെ പരിശോധനാ ചുമതലമുണ്ടായിരുന്ന സ്വകാര്യ ഏജന്‍സിക്കെതിരൊണ് കോളജിലെ ശുചീകരണ തൊഴിലാളികള്‍ ആരോപണം ഉന്നയിക്കുന്നത്. ഏജന്‍സിയിലെ ജീവനക്കാരുടെ നിര്‍ദ്ദേശപ്രകാരമാണ് അടിവസ്ത്രം അഴിപ്പിച്ചതെന്നാണ് റിമാന്‍ഡില്‍ ആയ എസ്. മറിയാമ്മ, കെ. മറിയാമ്മ എന്നിവരുടെ വാദം. ഇതോടെ കേസ് പുതിയ വഴിത്തിരിവില്‍ എത്തികഴിഞ്ഞു. 

What's Your Reaction?

Like Like 1
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User