കേന്ദ്രസര്‍ക്കാരിന്റെ ക്രൂരവിനോദം; മോദിക്കെതിരെ സമരവുമായി സഹോദരന്‍

Aug 03, 2022 - 04:29
0
കേന്ദ്രസര്‍ക്കാരിന്റെ ക്രൂരവിനോദം; മോദിക്കെതിരെ സമരവുമായി സഹോദരന്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹോദരനും ഓള്‍ ഇന്ത്യാ ഫെയര്‍ പ്രൈസ് ഷോപ്പ് ഡീലേഴ്സ് ഫെഡറേഷന്‍ വൈസ് പ്രസിഡന്റുമായ പ്രഹ്ലാദ് മോദി ജന്തര്‍മന്തറിലെ സമരവേദിയില്‍. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സംഘടന നടത്തിയ സമരത്തിലാണ് പ്രഹ്ലാദ് പങ്കെടുത്തത്. നൂറുകണക്കിന് പേരാണ് ബാനറുകളും മുദ്രാവാക്യങ്ങളുമായി ജന്തര്‍മന്തറില്‍ സമരത്തിനെത്തിയത്.'നമ്മുടെ നിലനില്‍പ്പിന് വേണ്ടിയുള്ള ഞങ്ങളുടെ ദീര്‍ഘകാല ആവശ്യങ്ങള്‍ നിരത്തി എഐഎഫ്പിഎസ്ഡിഎഫിന്റെ ഒരു പ്രതിനിധി സംഘം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒരു നിവേദനം നല്‍കും. നിലവിലെ ജീവിതച്ചെലവും കടകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള ചെലവുകളും വര്‍ധിച്ച സാഹചര്യത്തില്‍, ഞങ്ങളുടെ മാര്‍ജിനില്‍ കിലോയ്ക്ക് 20 പൈസ എന്ന വര്‍ദ്ധനവ് ക്രൂരമായ തമാശയാണ്. ഞങ്ങള്‍ക്ക് ആശ്വാസം നല്‍കാനും ഞങ്ങളുടെ സാമ്പത്തിക ദുരിതങ്ങള്‍ അവസാനിപ്പിക്കാനും ഞങ്ങള്‍ കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നു' സമരവേദിയില്‍ പ്രതികരിച്ച പ്രഹ്ലാദ് മോദി പറഞ്ഞു.

What's Your Reaction?

Like Like 1
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User