കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനാകാന്‍ ഈ മുതിര്‍ന്ന നേതാവ്; രാഹുലിനും സമ്മതം
ഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ പദവിയിലേയ്ക്ക് ആര് എത്തുമെന്ന സസ്‌പെന്‍സ് ബാക്കിയാവുകയാണ്. കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുമ്പോള്‍ സസ്പെന്‍സ് അവസാനിക്കുന്നില്ല . ആരാകും അധ്യക്ഷ പദവിയില്‍ എത്തുകയെന്ന ചോദ്യമാണ് ബാക്കി നില്‍ക്കുന്നത്...അനാരോഗ്യ പ്രശ്നം കാരണം സോണിയ ഗാന്ധി മാറി നില്‍ക്കുമെന്ന് ഏറെക്കുറെ ഉറപ്പാണ് .ഈ സാഹചര്യത്തില്‍ രാഹുല്‍ ഗാന്ധി തന്നെ ദേശീയ തലത്തില്‍ പാര്‍ട്ടിയെ നയിക്കണമെന്ന നിര്‍ദ്ദേശമാണ് നേതാക്കള്‍ക്കുള്ളത് . എന്നാല്‍ ഇക്കാര്യത്തില്‍ മനസു തുറക്കാന്‍ രാഹുല്‍ ഗാന്ധി തയാറായിട്ടില്ല . പാര്‍ട്ടി നേതാക്കളും, പ്രവര്‍ത്തകരും, അണികളും കാത്തിരിക്കുകയാണ് ആ പ്രഖ്യാപനത്തിലേയ്ക്ക് . മധ്യപ്രദേശ് അദ്ധ്യക്ഷന്‍ കമല്‍നാഥിനെയാണ് പലരും പ്രതീക്ഷയോടെ കാണുന്നത്.
അദ്ധ്യക്ഷ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍, അദ്ദേഹത്തോട് വിമതര്‍ അടക്കമുള്ള നേതാക്കള്‍ ആവശ്യപ്പെട്ടതായാണ് സൂചന . എന്നാല്‍, തനിക്ക് നാല് വര്‍ഷം സംസ്ഥാനത്ത് തുടര്‍ന്ന ശേഷം ഉടന്‍ ഡല്‍ഹിയിലേക്ക് പോകാന്‍ ആവില്ലെന്നായിരുന്നു കമല്‍നാഥിന്റെ മറുപടി. മുതിര്‍ന്ന നേതാവെന്ന നിലയില്‍ കമല്‍നാഥ് ഗാന്ധി കുടുംബത്തോട് വളരെ അടുത്തുനില്‍ക്കുന്നയാളും രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള മറ്റുനേതാക്കള്‍ക്ക് സ്വീകാര്യനുമാണ്. സമ്മര്‍ദ്ദം ശക്തമായാല്‍ കമല്‍നാഥ് തന്നെ അധ്യക്ഷ പദവിയിലേയ്ക്ക് എത്തിയേക്കും.