മോഡലിന്റെ മരണം; ഭര്‍ത്താവ് കൊന്നതെന്ന് അമ്മ
കോഴിക്കോട് : മോഡലായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോട് സ്വദേശി ഷഹനയാണ് മരിച്ചത്. കോഴിക്കോട് പറമ്പില്‍ ബസാറിലെ വാടക വീട്ടിലാണ് ഷഹനയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഭര്‍ത്താവ് സജാദിനെ പൊലീസ് ചോദ്യം ചെയ്യുകയാണ്. അബോധാവസ്ഥയില്‍ കണ്ട ഷഹനയെ ആശുപത്രയില്‍ എത്തിച്ചെങ്കിലും മരിച്ചെന്ന് ഭര്‍ത്താവ് മൊഴി നല്കി. അതേസമയം, മകളെ ഭര്‍ത്താവ് കൊന്നതെന്ന് ഷഹനയുടെ ഉമ്മ ഉമൈബ ആരോപിച്ചു. പരസ്യ ചിത്രങ്ങളില്‍ അഭിനയിച്ച വരുമാനത്തിനായി നിരന്തരം പീഡിപ്പിച്ചു. ഇക്കാര്യം ഷഹന പലതവണ തന്നോട് പറഞ്ഞു. വിവാഹം കഴിഞ്ഞ് താമസിയാതെ നല്കിയ സ്വര്‍ണ്ണം മുഴുവന്‍ ഭര്‍ത്താവ് സജാദ് വിറ്റു. നല്കിയ പണവും ദൂര്‍ത്തടിച്ചുവെന്നും ഇവര്‍ പറയുന്നു. ഒന്നര വര്‍ഷം മുന്‍പാണ് സജാദും ഷഹനയും തമ്മില്‍ വിവാഹം നടന്നത്. ഇരുവരും ചേവായൂര്‍ പൊലീസ് സ്റ്റേഷന് പരിധിയിലുള്ള പറമ്പില്‍ബസാറില്‍ വീട് വാടകയ്ക്കെടുത്ത് താമസിക്കുകയായിരുന്നു.