സര്‍വകലാശാലകളെ നിയന്ത്രിക്കുന്നത് നിയമസഭകള്‍; ഗവര്‍ണര്‍ പദവിക്കനുസരിച്ച് പെരുമാറണമെന്ന് രാജീവ്
"ഇന്ത്യന്‍ ഭരണഘടനയുടെ 32ാം ആര്‍ട്ടിക്കിള്‍ പ്രകാരം സര്‍വ്വകലാശാലകള്‍ പ്രവര്‍ത്തിക്കുന്നത് സംസ്ഥാന നിയമസഭകള്‍ പാസാക്കുന്ന നിയമം അനുസരിച്ചാണ്. അവിടെ ഗവര്‍ണര്‍ക്ക് പ്രത്യേക അധികാരം ഇല്ല'- രാജീവ് കൊച്ചിയില്‍ മാധ്യമങ്ങളെ അറിയിച്ചു.
ബില്ലുകള്‍ ഒപ്പിടാതെ അനന്തമായി നീട്ടിക്കൊണ്ടുപോകാന്‍ ഗവര്‍ണര്‍ക്ക് കഴിയില്ലെന്നും ഇത് അസാധാരണ നടപടിയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.