മധുവിന് നീതി തേടി മന്ത്രിയെ വിളിച്ചു; ഒന്നും ചെയ്യാനില്ലെന്ന് മറുപടി

മധുവിന് നീതി തേടി മന്ത്രിയെ വിളിച്ചു; ഒന്നും ചെയ്യാനില്ലെന്ന് മറുപടി

കണ്ണൂര്‍: അട്ടപ്പാടിയിലെ മധുകേസില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രശസ്ത കഥാകൃത്ത് ടി പത്മനാഭന്‍. ആള്‍കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട മധുവിന് നീതിക്കായി മന്ത്രിയെ വിളിച്ചിട്ടും ഫലമുണ്ടായില്ല. കേസിലുള്‍പ്പെട്ട പ്രതികള്‍ കേരളത്തില്‍ സ്വതന്ത്ര വിഹാരം നടത്തുന്നു. ലക്ഷങ്ങളും കോടികളും ചെലവാക്കുന്ന സര്‍ക്കാരിന് പ്രോസിക്യൂട്ടര്‍മാര്‍ക്ക് ശമ്പളം കൊടുക്കാന്‍ പോലും സാധിക്കുന്നില്ലെന്നും ടി പത്മനാഭന്‍ വിമര്‍ശിച്ചു. മധുവിന്റെ കൊലപാതക വിവരം അറിഞ്ഞയുടനെ തന്നെ ഉന്നതനായ ഒരു മന്ത്രിയോട് താന്‍ സംസാരിച്ചിരുന്നു. എന്നാല്‍ ഇതില്‍ ഞങ്ങള്‍ക്കെന്താ ചെയ്യാന്‍ പറ്റുക എന്നായിരുന്നു മന്ത്രിയുടെ മറുപടി. കേസുമായി ബന്ധപ്പെട്ട് പാര്‍ലമെന്റ് മെമ്പര്‍മാരോടും സംസാരിച്ചു ഒന്നും നടന്നില്ലെന്നും ടി പത്മനാഭന്‍ കുറ്റപ്പെടുത്തി.