കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകവേ രക്ഷപ്പെട്ട മയക്കുമരുന്ന് കേസ് പ്രതി പിടിയില്‍

ബംഗളൂരുവിൽ നിന്നാണ് പിടികൂടിയത്

Jun 14, 2022 - 16:07
0
കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകവേ രക്ഷപ്പെട്ട മയക്കുമരുന്ന് കേസ് പ്രതി പിടിയില്‍

 കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകവേ കാസര്‍കോട് നിന്ന് രക്ഷപ്പെട്ട റിമാന്‍ഡ് പ്രതി പിടിയില്‍.മയക്കുമരുന്ന് കടത്ത് അടക്കം നിരവധി കേസുകളില്‍ പ്രതിയായ ആലമ്ബാടി സ്വദേശി അമീര്‍ അലിയെ ബെംഗളൂരുവില്‍ നിന്നാണ് പിടികൂടിയത്. കഴിഞ്ഞ മാസം 23ന് ആണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് കാസര്‍കോട് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോള്‍ അമീര്‍ അലി ഓടി രക്ഷപ്പെട്ടത്. കാസര്‍കോട് വച്ച്‌ പൊലീസുകാരെ തള്ളിമാറ്റി കൈവിലങ്ങുമായി ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. കാസര്‍കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് മൂന്ന് പൊലീസുകാരുടെ സുരക്ഷയില്‍ എത്തിക്കുന്നതിനിടെയാണ് ഇയാള്‍ രക്ഷപ്പെട്ടത്. സംഭവത്തില്‍ കണ്ണൂര്‍ എ.ആര്‍. ക്യാമ്പിലെ മൂന്ന് പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തിരുന്നു

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User