ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബേയ്ക്കെതിരെ നിറയൊഴിച്ചത് നാവിക സേന മുൻ അംഗം

Jul 08, 2022 - 06:52
0
ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബേയ്ക്കെതിരെ നിറയൊഴിച്ചത് നാവിക സേന മുൻ അംഗം

ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബേയെ വെടിവെച്ചത് നാവിക സേന മുൻ അം​ഗം യാമാഗാമി തെത്സൂയ. വെടിവെച്ച ശേഷവും സംഭവ സ്ഥലത്ത് കൂസലില്ലാതെ നടന്ന പ്രതി യാമാഗാമി തെത്സൂയ പൊലീസ് കസ്റ്റഡിയിലാണ്.
ഇതിനെ തുടർന്ന് ഔദ്യോഗിക പരിപാടികൾ റദ്ദാക്കി ജാപ്പനീസ് പ്രധാനമന്ത്രി ടോക്കിയോയിലേക്ക് തിരിച്ചു.
ജപ്പാനിലെ നാര നഗരത്തിൽ വെച്ച് പൊതുപരിപാടിയിൽ പ്രസംഗിക്കുന്നതിനിടെയാണ് മുൻപ്രധാനമന്ത്രിക്ക് വെടിയേറ്റത്. ഉടൻ ആശുപത്രിയിലേക്ക് മാറ്റിയ അദ്ദേഹത്തിന്റെ നില അതീവ ഗുരുതരമായി തുടരുന്നു. ചികിത്സക്കിടെ അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം. .

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User