സിപിഎം നെയും പൊതുമരാമത്ത് വകുപ്പിനെയും വിമർശിച്ച് ജി സുധാകരൻ

ഇതു കരാറുകാരും ഉദ്യോഗസ്ഥരും തമ്മിലുള്ള കള്ളക്കളിയാണ്.

May 20, 2022 - 00:42
0
സിപിഎം നെയും പൊതുമരാമത്ത് വകുപ്പിനെയും വിമർശിച്ച് ജി സുധാകരൻ
പൊതുമരാമത്ത് വകുപ്പു തന്നെ റോഡ് നിര്‍മിക്കുകയും തകര്‍ക്കുകയും ചെയ്യുകയാണെന്ന് മുന്‍ മന്ത്രി ജി സുധാകരന്‍.
ഇതു കരാറുകാരും ഉദ്യോഗസ്ഥരും തമ്മിലുള്ള കള്ളക്കളിയാണ്. ഞാനുള്ളപ്പോള്‍ ഇത് അനുവദിച്ചിരുന്നില്ലെന്ന് സുധാകരന്‍ പറഞ്ഞു.
   മാധ്യമ പ്രവര്‍ത്തകന്‍ ജോയ് വര്‍ഗീസിനെ അനുസ്മരിക്കാന്‍ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഓരോ പ്രസ്ഥാനത്തിന്റെയും തത്വം വായിച്ചവര്‍ വളരെ കുറവാണ്. ഇങ്ങനെ നന്നായി വായിച്ചു പഠിക്കുന്നവരെ ഇപ്പോള്‍ ആവശ്യമില്ല. ഞാന്‍ വിശ്വസിക്കുന്ന പ്രസ്ഥാനത്തില്‍ പോലും അതു കുറഞ്ഞുവരികയാണ്. അധികാരത്തിലിരുന്ന് അധികാര ദുര്‍വിനിയോഗത്തെ എതിര്‍ക്കുന്നവരാണ് മഹാന്മാരെന്നും സുധാകരന്‍ പറഞ്ഞു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User