അസമിൽ വെള്ളപ്പൊക്കം രൂക്ഷം; 1089 ഗ്രാമങ്ങൾ വെള്ളത്തിനടിയില്‍, 9 മരണം

മൺസൂണിനു മുന്നോടിയായുള്ള മഴയെ തുടർന്നാണു സംസ്ഥാനത്തു വെള്ളപ്പൊക്കമുണ്ടായത്.

അസമിൽ വെള്ളപ്പൊക്കം രൂക്ഷം; 1089 ഗ്രാമങ്ങൾ വെള്ളത്തിനടിയില്‍, 9 മരണം

   അസമിൽ വെള്ളപ്പൊക്കത്തിൽ 27 ജില്ലകളിലായി 1089 ഗ്രാമങ്ങൾ വെള്ളത്തിനടിയിലായി. ഒൻപതു പേർ മരിച്ചതായും അഞ്ചുപേരെ കാണാതായതായും സംസ്ഥാന സർക്കാർ അറിയിച്ചു. 6.6 ലക്ഷം ആളുകളെയാണ് വെള്ളപ്പൊക്കം ബാധിച്ചത്. മൺസൂണിനു മുന്നോടിയായുള്ള മഴയെ തുടർന്നാണു സംസ്ഥാനത്തു വെള്ളപ്പൊക്കമുണ്ടായത്. ഹോജായ്, കച്ചർ എന്നി ജില്ലകളിലാണു പ്രളയം ഏറ്റവും കൂടുതൽ നാശം വിതച്ചത്. ഹോജായ് ജില്ലയിൽ കുടുങ്ങിയ രണ്ടായിരത്തിലധികം പേരെ സൈന്യം രക്ഷപ്പെടുത്തിയതായി പ്രാദേശിക ഭരണകൂടം അറിയിച്ചു. ദുരിതബാധിത പ്രദേശത്തു സൈന്യത്തിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്.