ഗവര്‍ണ്ണര്‍ വിഷയം: ഖാര്‍ഗെ അതൃപ്തി പ്രകടിപ്പിച്ചെന്ന വാർത്ത വസ്തുതാവിരുദ്ധം; കെ.സി.വേണുഗോപാല്‍ എംപി

Oct 31, 2022 - 22:52
0
ഗവര്‍ണ്ണര്‍ വിഷയം: ഖാര്‍ഗെ അതൃപ്തി പ്രകടിപ്പിച്ചെന്ന വാർത്ത വസ്തുതാവിരുദ്ധം; കെ.സി.വേണുഗോപാല്‍ എംപി

ഗവര്‍ണ്ണര്‍ വിഷയത്തില്‍ എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ കേരളത്തിലെ കോൺഗ്രസ് നേതാക്കളോട് അതൃപ്തി പ്രകടിപ്പിച്ചുവെന്ന നിലയിൽ വരുന്ന വാർത്ത വസ്തുതാവിരുദ്ധമാണെന്ന് സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി പ്രസ്താവനയിൽ അറിയിച്ചു.

കേരളത്തിലെ ഗവര്‍ണ്ണര്‍ വിഷയവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഏതെങ്കിലും ഒരു മാധ്യമത്തിന് അഭിമുഖം നല്‍കുകയോ അഭിപ്രായ പ്രകടനം നടത്തുകയോ ചെയ്തിട്ടില്ല. വസ്തുത ഇതായിരികെ കോൺഗ്രസ് അധ്യക്ഷന്റെ അഭിപ്രായമെന്ന നിലയിൽ തെറ്റിദ്ധാരണപരത്തുന്നതും ആശയക്കുഴപ്പം സൃഷ്ടിക്കുന്നതുമായ ഇത്തരമൊരു വാര്‍ത്ത അദ്ദേഹത്തെ ഉദ്ധരിച്ചു നല്‍കാനുണ്ടായ സാഹചര്യം ദൗര്‍ഭാഗ്യകമാണെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User