ഉമ്മന്‍ ചാണ്ടി വിദഗ്ധചികിത്സയ്ക്കായി ജര്‍മനിയിലേക്ക്; ചെലവ് പാര്‍ട്ടി വഹിക്കും
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വിദഗ്ധ ചികിത്സയ്ക്കായി ജര്‍മനിയിലേക്ക്. ബെര്‍ലിനിലെ ചാരിറ്റി മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലാണ് ചികിത്സ. യൂറോപ്പിലെ ഏറ്റവും വലിയ മെഡിക്കല്‍ സര്‍വകലാശാല ആശുപത്രികളിലൊന്നാണ്. വ്യാഴാഴ്ചയ്ക്ക് മുന്‍പായി അദ്ദേഹം ജര്‍മ്മനിയിലേക്ക് പോകും.
ആശുപത്രി ചെലവ് പാര്‍ട്ടി വഹിക്കും. മക്കളായ മറിയവും ചാണ്ടി ഉമ്മനും അദ്ദേഹത്തെ അനുഗമിക്കും. തൊണ്ടയിലെ അസ്വസ്ഥത മൂലം ഉമ്മന്‍ ചാണ്ടി അമേരിക്കയില്‍ മുമ്പ് ചികിത്സ നേടിയിരുന്നു