സഞ്ചാരികളേ ഇടുക്കിയിലേക്ക് വിടാം! വിനോദസഞ്ചാര വിലക്ക് നീക്കി

Aug 10, 2026 - 16:56
Updated: 1 month ago
0
സഞ്ചാരികളേ ഇടുക്കിയിലേക്ക് വിടാം! വിനോദസഞ്ചാര വിലക്ക് നീക്കി

ഇടുക്കി ജില്ലയിൽ മഴയുടെ ശക്തി കുറഞ്ഞതോടെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഏർപ്പെടുത്തിയിരുന്ന താൽക്കാലിക വിലക്കുകൾ ജില്ലാ ഭരണകൂടം പിൻവലിച്ചു. കാലാവസ്ഥാ വകുപ്പ് വിവിധ അലർട്ടുകൾ നീക്കിയ സാഹചര്യത്തിലാണ് വിനോദസഞ്ചാരികൾക്കുള്ള നിയന്ത്രണങ്ങൾ ഒഴിവാക്കിയത്.

നിലവിൽ ശക്തമായ മഴ മുന്നറിയിപ്പുകളില്ലെങ്കിലും, ആഗസ്റ്റ് 12-ഓടെ വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ട്. ഇതിന്റെ ഭാഗമായി ആഗസ്റ്റ് 14 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴ തുടർന്നേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

തീരദേശങ്ങളിൽ കടുത്ത ജാഗ്രതാ നിർദ്ദേശം

അതേസമയം, 'കള്ളക്കടൽ' പ്രതിഭാസത്തിന്റെ ഭാഗമായി ആഗസ്റ്റ് 11 രാത്രി വരെ ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂർ, എറണാകുളം, കന്യാകുമാരി തീരങ്ങളിൽ ജാഗ്രത പാലിക്കണം.

പ്രധാന നിർദ്ദേശങ്ങൾ:

അപകടമേഖലകളിലുള്ളവർ അധികൃതരുടെ നിർദ്ദേശാനുസരണം മാറി താമസിക്കണം.

ബീച്ച് ടൂറിസവും കടലിലിറങ്ങിയുള്ള വിനോദങ്ങളും പൂർണ്ണമായി നിർത്തിവെക്കണം.

ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും ഒഴിവാക്കുക.

മത്സ്യബന്ധന യാനങ്ങൾ ഹാർബറുകളിൽ സുരക്ഷിതമായി കെട്ടിയിടണം.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User