കേരള രാഷ്ട്രീയത്തിലെ അശ്ലീലത്തെ തിരുത്താൻ ഞങ്ങൾക്കീ "Fantastic 41" ധാരാളം: കെ സുധാകരൻ

കേരള രാഷ്ട്രീയത്തിലെ അശ്ലീലത്തെ തിരുത്താൻ ഞങ്ങൾക്കീ "Fantastic 41" ധാരാളം: കെ സുധാകരൻ

എംഎൽഎ കെ കെ രമയ്ക്ക് എതിരെ എം എം മണി നിയമസഭയിൽ നടത്തിയ അധിക്ഷേപ പരാമർശം പിൻവലിച്ചതിൽ പ്രതികരണവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. കേരള രാഷ്ട്രീയത്തിലെ അശ്ലീലത്തെ തിരുത്താൻ തങ്ങൾക്കീ ഫന്റാസ്റ്റിക് 41 ധാരാളമാണെന്നും പരാമർശം പിൻവലിച്ചത് പ്രതിപക്ഷത്തിന്റെ വിജയമാണെന്നും അദ്ദേഹം ഫെയ്‌സ്ബുക്കിൽ കുറിച്ചു. ഒരിക്കലും തിരുത്തില്ല എന്ന ധാർഷ്ട്യത്തോടെ സ്വന്തം പരാമർശത്തെ ന്യായീകരിച്ച് നടന്ന എം എം മണിയുടെ വിവരക്കേടിനെയാണ് പ്രതിപക്ഷം ജനാധിപത്യ രീതിയിൽ മുട്ടുകുത്തിച്ചത്. മണിയെ ന്യായീകരിച്ച മുഖ്യമന്ത്രിയും നിരുപാധികം ഖേദം പ്രകടിപ്പിക്കാൻ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം

കേരള രാഷ്ട്രീയത്തിലെ അശ്ലീലത്തെ തിരുത്താൻ ഞങ്ങൾക്കീ "Fantastic 41 " ധാരാളമാണ്. ''ഒരുത്തന്റെയും മാപ്പും വേണ്ട,
കോപ്പും വേണ്ട...
കയ്യിൽ വെച്ചേരെ ... 
ഇവിടെ നിന്നും തരാനൊട്ടില്ലതാനും...... " എന്ന വിവരദോഷം സാമാന്യ ബോധമുള്ള ഒരു മനുഷ്യനും സിപിഎം നേതാക്കളോട്  തിരികെ പറയില്ല.

നിയമസഭയിൽ കെ.കെ.രമയ്ക്കെതിരെ നടത്തിയ അധിക്ഷേപ പരാമർശങ്ങൾ  മുൻമന്ത്രി മണി പിൻവലിച്ചത് പ്രതിപക്ഷത്തിൻ്റെ വിജയമാണ്.ഒരിക്കലും തിരുത്തില്ല എന്ന ധാർഷ്ട്യത്തോടെ സ്വന്തം പരാമർശത്തെ ന്യായീകരിച്ച് നടന്ന എം എം മണിയുടെ വിവരക്കേടിനെയാണ് പ്രതിപക്ഷം ജനാധിപത്യ രീതിയിൽ മുട്ടുകുത്തിച്ചത്.

സ്വയം തിരുത്തിയതല്ലെങ്കിലും പരാമർശം പിൻവലിച്ചതിനെ കോൺഗ്രസ്സ് സ്വാഗതം ചെയ്യുന്നു. മണിയെ ന്യായീകരിച്ച മുഖ്യമന്ത്രിയും നിരുപാധികം ഖേദം പ്രകടിപ്പിക്കാൻ തയ്യാറാകണം.

 ജനദ്രോഹ സമീപനങ്ങളുമായി മുന്നോട്ട് നീങ്ങിയാൽ സകല കാര്യങ്ങളിലും പിണറായി വിജയനും സംഘവും ഇതുപോലെ "U- Turn " അടിക്കേണ്ടി വരുമെന്ന് ഓർമപ്പെടുത്തുന്നു.