രണ്ടാം ടി20യിലും വൻ ജയം; സിംബാബ്വേക്കെതിരെ ഇന്ത്യക്ക് പരമ്പര
India Beat Zimbabwe by 90 Runs in 2nd T20I to Wrap Up Series
ഹരാരെ (സിംബാബ്‌വെ): ബാറ്റർമാർക്കു പിന്നാലെ ബോളർമാരും മികവ് പുലർത്തിയ രണ്ടാം ട്വന്റി20 മത്സരത്തിൽ സിംബാബ്‌വെയെ 90 റൺസിന് തകർത്ത് ഇന്ത്യ. 220 റൺസ് വിജയലക്ഷ്യം പിന്തുടർന്ന സിംബാബ്‌വെ 17.5 ഓവറിൽ 129 റൺസിന് പുറത്താകുകയായിരുന്നു. 32 റൺസെടുത്ത ഓപ്പണർ ബ്രയൻ ബെന്നറ്റാണ് സിംബാബ്‌വെയുടെ ടോപ് സ്കോറർ. ഇന്ത്യയ്ക്കു വേണ്ടി അഭിഷേക് ശർമ മൂന്നു വിക്കറ്റും യഷ് ഠാക്കൂർ, പ്രാൻസ് യാദവ് എന്നിവർ രണ്ടും രവി ബിഷ്ണോയ്, ശിവം ദൂബെ, തിലക് വർമ എന്നിവർ ഓരോ വിക്കറ്റും നേടി. അർധസെഞ്ചറി നേടിയ ഇഷാൻ കിഷൻ (44 പന്തിൽ 81), തിലക് വർമ (29 പന്തിൽ 60*) എന്നിവരുടെ ബാറ്റിങ്ങാണ് ഇന്ത്യയ്ക്ക് മികച്ച സ്കോർ സമ്മാനിച്ചത്. ഇതോടെ മൂന്നു മത്സരങ്ങളുടെ പരമ്പര ഇന്ത്യ സ്വന്തമാക്കി. ആദ്യ ട്വന്റി20 മത്സരം ഇന്ത്യ 7 വിക്കറ്റിന് ജയിച്ചിരുന്നു. പരമ്പരയിലെ അവസാന ട്വന്റി20 മത്സരം ഞായറാഴ്ച ഹരാരെയിൽ നടക്കും.