പ്രൾഹാദ് ജോഷി പുതിയ കേന്ദ്ര വിദ്യാഭ്യാസമന്ത്രി

Pralhad Joshi Takes Additional Charge as Union Education Minister After Dharmendra Pradhan Resigns

Jul 25, 2026 - 23:11
0
പ്രൾഹാദ് ജോഷി പുതിയ കേന്ദ്ര വിദ്യാഭ്യാസമന്ത്രി
പ്രൽഹാദ് ജോഷി

ന്യൂഡൽഹി: പുതിയ കേന്ദ്ര വിദ്യാഭ്യാസമന്ത്രിയായി പ്രൾഹാദ് ജോഷി ചുമതലയേറ്റു.നിലവിൽ ഭക്ഷ്യം, പൊതുവിതരണം തുടങ്ങിയ വകുപ്പുകളുടെ മന്ത്രിയായി സേവനമനുഷ്ഠിച്ചു വരുന്ന പ്രഹ്ലാദ് ജോഷി, തന്‍റെ നിലവിലെ ചുമതലകൾക്കൊപ്പം വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെ അധിക ചുമതല കൂടി ഔദ്യോഗികമായി ഏറ്റെടുത്തു. പ്രതിപക്ഷത്തിന്‍റെയും സിജെപിയുടെയും നേതൃത്വത്തിൽ ഡൽഹിയിൽ നടന്ന ശക്തമായ സമരങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഒടുവിലാണ് വിദ്യാഭ്യാസമന്ത്രിയായിരുന്ന ധർമേന്ദ്ര പ്രധാൻ തന്‍റെ രാജി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നൽകിയത്.

 പ്രധാനമന്ത്രിയുടെ ഉപദേശപ്രകാരം, കേന്ദ്ര മന്ത്രി പ്രൽഹാദ് ജോഷിക്ക് നിലവിലുള്ള വകുപ്പുകൾക്ക് പുറമേ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ചുമതല കൂടി നൽകി രാഷ്ട്രപതി ഉത്തരവിട്ടിരിക്കുന്നുവെന്നും വാർത്താക്കുറിപ്പിൽ പറയുന്നു.

കർണാടകയിലെ ധാർവാഡിൽ നിന്നുള്ള ലോക്സഭാംഗമാണ് ബി.ജെ.പി നേതാവായ പ്രൽഹാദ് ജോഷി. നിലവിൽ കേന്ദ്ര ഉപഭോക്തൃകാര്യ, ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രിയായും നവ-പുനരുപയോഗ ഊർജ വകുപ്പ് മന്ത്രിയായും അദ്ദേഹം പ്രവർത്തിക്കുന്നുണ്ട്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User