പിണറായിക്കെതിരെ ആരോപണം തള്ളാതെ ജയരാജന്‍; പ്രതികരണം ഞെട്ടിക്കുന്നത് 

Jun 09, 2022 - 02:23
0
പിണറായിക്കെതിരെ ആരോപണം തള്ളാതെ ജയരാജന്‍; പ്രതികരണം ഞെട്ടിക്കുന്നത് 

കണ്ണൂര്‍: മുഖ്യമന്തി പിണറായി വിജയനെതിരെയുള്ള ആരോപണം നിഷേധിക്കാനോ തള്ളാനോ നില്‍ക്കാതെ സിപിഎം നേതാവ് പി ജയരാജന്‍. സ്വപന സുരേഷിന്റെ ആരോപണങ്ങളെ കുറിച്ച് മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍ നോ കമന്റ്‌സ് എന്നായിരുന്നു പി ജയരാജന്റെ മറുപടി. ആരോപണങ്ങള്‍ കെട്ടിചമച്ചതാണെന്ന് പോലും പറയാന്‍ ജയരാജന്‍ കൂട്ടാക്കിയില്ല. നേരത്തെ കണ്ണൂരില്‍ പാര്‍ട്ടിക്കും മുകില്‍ വളര്‍ന്ന ജയരാജനെ പിണറായി പക്ഷമാണ് ചവിട്ടി താഴ്ത്തിയത്. തെരഞ്ഞെടുപ്പില്‍ സീറ്റ് പോലും നിഷേധിക്കുകയും ചെയ്തു. പിന്നാലെ സംസ്ഥാന സമ്മേളന വേദിയിലും പിന്നീട് പാര്‍ട്ടി കോണ്‍ഗ്രസിലുമൊന്നും അര്‍ഹിച്ച പ്രാതിനിധ്യം ജയരാജന് കിട്ടിയതുമില്ല. ഇതിന് പിന്നാലെ അമര്‍ഷത്തിലായിരുന്നു ജയരാജന്‍.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User