ഡിവൈഎഫ്‌ഐക്കാരിക്ക് അശ്ശീല സന്ദേശം; ചോദ്യം ചെയ്ത നേതാക്കള്‍ക്ക് അച്ചടക്ക നടപടിയുമായി സിപിഎം 

ഡിവൈഎഫ്‌ഐക്കാരിക്ക് അശ്ശീല സന്ദേശം; ചോദ്യം ചെയ്ത നേതാക്കള്‍ക്ക് അച്ചടക്ക നടപടിയുമായി സിപിഎം 


കണ്ണൂര്‍: കണ്ണൂരില്‍ ഡിവൈഎഫ്‌ഐ വനിതാ നേതാവിന് അശ്ലീലസന്ദേശമയച്ച സിപിഎം നേതാവിനെതിരെ പരാതിപ്പെട്ടതിന് ഏഴ് സിപിഎം നേതാക്കള്‍ക്കെതിരെ അച്ചടക്കനടപടി വരും. മൂന്ന് ലോക്കല്‍ കമ്മറ്റി അംഗങ്ങള്‍, മൂന്ന് മുന്‍ ലോക്കല്‍ കമ്മറ്റി അംഗങ്ങള്‍, രണ്ട് പാര്‍ട്ടി അംഗങ്ങള്‍ എന്നിവര്‍ക്കെതിരെയാണ് നടപടി. പരാതിപ്പെട്ടവര്‍ക്കെതിരായ നടപടി ഇങ്ങനെ: ആലപ്പടമ്പ് വെസ്റ്റ് ലോക്കല്‍ കമ്മറ്റിയംഗം പി ഗോപിനാഥിനെ കമ്മറ്റിയില്‍ നിന്ന് പുറത്താക്കി. രണ്ട് ലോക്കല്‍ കമ്മറ്റി അംഗങ്ങളെ പരസ്യമായി ശാസിച്ചു. രണ്ട് പാര്‍ട്ടി മെമ്പര്‍മാരെ  പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. രണ്ട് പാര്‍ട്ടി മെമ്പര്‍മാരെ താക്കീത് ചെയ്തു. ആരോപണവിധേയനായ ഏരിയ കമ്മറ്റിയംഗം സുനില്‍കുമാറിനെ സ്വഭാവദൂഷ്യത്തെ തുടര്‍ന്ന് നേരത്തെ തരം താഴ്ത്തിയിരുന്നു. പക്ഷേ ഇയാളിപ്പോഴും കാങ്കോല്‍ ആലപ്പടമ്പ് പഞ്ചായത്ത് പ്രസിഡന്റായി തുടരുകയാണ്. ഈ സ്ഥാനത്ത് നിന്ന് നീക്കാന്‍ പാര്‍ട്ടി തയ്യാറായിട്ടില്ല. ഇതിനെതിരെ വലിയ പ്രതിഷേധമുയരുമ്പോഴാണ് പരാതിപ്പെട്ടവര്‍ക്കെതിരായ പാര്‍ട്ടി നടപടി. രണ്ട് വര്‍ഷം മുമ്പാണ് അന്ന് ഡിവൈഎഫ്‌ഐ നേതാവായിരുന്ന സുനില്‍ കുമാറിനെതിരെ ഡിവൈഎഫ്‌ഐയില്‍ നിന്ന് തന്നെയുള്ള വനിതാ നേതാവ് പരാതി നല്‍കുന്നത്. വാട്‌സാപ്പ് വഴി അശ്ലീലസന്ദേശമയച്ചുവെന്നായിരുന്നു ഏരിയ കമ്മിറ്റിക്ക് നല്‍കിയ പരാതിയില്‍. രണ്ട് വര്‍ഷമായിട്ടും ആ പരാതിയില്‍ ഒരു നടപടിയുമെടുത്തില്ല ഏരിയ കമ്മിറ്റി. ഇപ്പോള്‍ സുനില്‍ കുമാര്‍ കാങ്കോല്‍ ആലപ്പടമ്പ് പഞ്ചായത്ത് പ്രസിഡന്റാണ്.