ജലീലിന്റെ നിലപാട് പാക്കിസ്ഥാന്‍ താല്‍പര്യമെന്ന് വിഡി സതീശന്‍

Aug 13, 2022 - 06:02
0
ജലീലിന്റെ നിലപാട് പാക്കിസ്ഥാന്‍ താല്‍പര്യമെന്ന് വിഡി സതീശന്‍

പാലക്കാട്: മുന്‍മന്ത്രിയും എംഎല്‍എയുമായ കെ ടി ജലീല്‍ വിവാദ പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ദേശ താല്‍പര്യത്തിന് വിരുദ്ധമായ പ്രയോഗമാണ് ജലീലിന്റെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നതെന്നും വി ഡി സതീശന്‍ വിമര്‍ശിച്ചു. 'മനപൂര്‍വ്വം കരുതിക്കൂട്ടി പറഞ്ഞതാണെങ്കില്‍ ജലീല്‍ വാക്കുകള്‍ പിന്‍വലിച്ച് പൊതുസമൂഹത്തോട് മാപ്പ് പറയണം. ആസാദ് കാശ്മീരെന്ന് ഒരു ഇന്ത്യക്കാരനും ഉപയോഗിക്കാത്ത വാക്കാണ്. പാക് അധിനിവേശ കാശ്മീര്‍ എന്നാണ് നമ്മള്‍ എല്ലാ നയതന്ത്രവേദികളിലും, പുസ്തകങ്ങളിലും എല്ലാം പറയുന്നത്. അത് ആസാദ് കാശ്മീരാണ് എന്നുള്ള പാക്കിസ്ഥാന്റെ അവകാശവാദത്തിന് അടിവരയിടുന്ന നിലപാടാണ് ജലീല്‍ എടുത്തിരിക്കുന്നത്. അതുപോലെ നമ്മുടെ കാശ്മീരിനെ ഇന്ത്യന്‍ അധീന കാശ്മീരെന്ന് ഒരു ഇന്ത്യക്കാരന് എങ്ങനെ വിളിക്കാന്‍ സാധിക്കും', വി ഡി സതീശന്‍ ചോദിക്കുന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User