കപില്‍ സിബല്‍ കോണ്‍ഗ്രസ് വിടുന്നു; ഈ പാര്‍ട്ടിലേയ്ക്ക് ചുവടുമാറ്റും 

May 25, 2022 - 04:22
0
കപില്‍ സിബല്‍ കോണ്‍ഗ്രസ് വിടുന്നു; ഈ പാര്‍ട്ടിലേയ്ക്ക് ചുവടുമാറ്റും 

ഡല്‍ഹി: മുതിര്‍ന്ന നേതാവ് കപില്‍ സിബല്‍ കോണ്‍ഗ്രസ് വിടുന്നു. സമാജ്‌വാദി പാര്‍ട്ടിയാണ് പുതിയ തട്ടകമെന്നാണ് സൂചന. പാര്‍ട്ടി നേതാവ് അഖിലേഷ് യാദവുമായി കപില്‍ സിബല്‍ ചര്‍ച്ച നടത്തി. യുപിയില്‍ നിന്ന് കപിലിനെ രാജ്യസഭയിലേയ്ക്ക് എത്തിക്കുവാന്‍ അഖിലേഷ് തയാറായേക്കും. മൂന്ന് രാജ്യസഭാ സീറ്റാണ് യുപിയില്‍ സമാജ്‌വാദി പാര്‍ട്ടിക്കുള്ളത്. നിലവില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ,നേതാവ് രാഹുല്‍ ഗാന്ധി എന്നിവരുമായി നല്ല അടുപ്പത്തിലല്ല കപില്‍ സിബല്‍. തലമുറമാറ്റം ആവശ്യപ്പെട്ട 23 മുതിര്‍ന്ന നേതാക്കന്മാരില്‍ പ്രധാനിയായിരുന്നു കപില്‍. ഇടയ്ക്ക്‌വച്ച് ചില നേതാക്കന്മാര്‍ പിന്മാറിയെങ്കിലും കപില്‍ സിബല്‍ മുന്‍ നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User