നടിയെ മുന്‍നിര്‍ത്തി വോട്ട് പിടിക്കേണ്ട ഗതികേട് യുഡിഎഫിനില്ലെന്ന് മുരളി
നീതി ലഭിക്കില്ലെന്ന് ഉറപ്പുള്ളത് കൊണ്ടാണ് അതിജീവിത കോടതിയെ സമീപിച്ചത്, അവരെ മുന്നില്‍ നിര്‍ത്തി വോട്ട് ചോദിക്കേണ്ട ആവശ്യം യു.ഡി.എഫിനില്ലെന്ന് കെ.മുരളീധരന്‍. നടിയുടെ പരാതിക്ക് പിന്നില്‍ യു.ഡി.എഫിന് ഒരു പങ്കുമില്ല. നടിക്ക് നീതി ലഭിക്കണം. കോടതിയുടെ തീരുമാനത്തിന് ശേഷം തീരുമാനമെടുക്കും. വിഷയം പര്‍വതീകരിക്കേണ്ട ആവശ്യം കോണ്‍ഗ്രസിനില്ല. എം.എം മണിക്ക് സ്ത്രീകളെ അധിക്ഷേപിക്കാന്‍ ലൈസന്‍സ് നല്‍കിയിരിക്കുകയാണെന്നും മുരളീധരന്‍ പറഞ്ഞു.
യു ഡി എഫ് കാലത്ത് പാലത്തില്‍ വിള്ളല്‍ കണ്ടാല്‍ പ്രതി പൊതുമരാമത്ത് മന്ത്രി. എല്‍.ഡി.എഫ് കാലത്ത് പാലം തകര്‍ന്നാല്‍ മന്ത്രിയായ മരുമകന്‍ പ്രതിയല്ല.പ്രതി ഹൈഡ്രോളിക് ജാക്കിയാണ്.മലപ്പുറം-കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന കൂളിമാട് പാലത്തിന്റെ തകര്‍ച്ചയുമായി ബന്ധപ്പെട്ടാണ് മുരളിധരന്റെ വിമര്‍ശനം.