കരുവന്നൂര്‍ ബാങ്ക് ; മന്ത്രി ആര്‍ ബിന്ദുവിന്റെ ഓഫീസ് വളയാന്‍ കോണ്‍ഗ്രസ് 

Jul 30, 2022 - 01:31
0
കരുവന്നൂര്‍ ബാങ്ക് ; മന്ത്രി ആര്‍ ബിന്ദുവിന്റെ ഓഫീസ് വളയാന്‍ കോണ്‍ഗ്രസ് 



കാലാവധി അവസാനിച്ച സ്ഥിര നിക്ഷേപങ്ങളെക്കുറിച്ച് അറിയിക്കാന്‍ ഹൈക്കേ നിര്‍ദ്ദേശം നല്‍കി. കാലാവധി അവസാനിച്ച സ്ഥിരനിക്ഷേപങ്ങള്‍ പിന്‍വലിക്കാന്‍ എത്രപേര്‍ അപേക്ഷ നല്‍കിയിട്ടുണ്ടെന്നാണ് അറിയിക്കേണ്ടത്. വിഷയത്തില്‍ സര്‍ക്കാരിന് എന്തെല്ലാം ചെയ്യാന്‍ സാധിക്കുമെന്നും വിശദീകരണം നല്‍കണം. കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപകര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ജസ്റ്റിസ് ടി.ആര്‍ രവിയുടേതാണ് ഉത്തരവ്. മരിച്ച ഫിലോമിനയുടെ കുടുംബത്തെ അധിക്ഷേപിച്ചുവെന്ന് ആരോപിച്ച് മന്ത്രി ആര്‍. ബിന്ദുവിന്റെ ഇരിങ്ങാലക്കുടയിലെ ഓഫീസ് വളയുമെന്ന് കോണ്‍ഗ്രസ് അറിയിച്ചിട്ടുണ്ട്. രാവിലെ 9.30നാണ് കോണ്‍ഗ്രസ് സമരം നടത്തുന്നത്. മന്ത്രി ആര്‍. ബിന്ദുവിന്റെ പരാമര്‍ശത്തില്‍ ദു:ഖമുണ്ടെന്ന് ഫിലോമിനയുടെ ഭര്‍ത്താവ് ദേവസി പ്രതികരിച്ചിരുന്നു. ഫിലോമിനയുടെ മൃതദേഹം പൊതുസ്ഥലത്ത് വച്ച് ഷോ കാണിക്കുക എന്ന ഉദ്ദേശം ഉണ്ടായിരുന്നില്ല. മൃതദേഹം റോഡില്‍ വച്ച് തനിക്ക് ഒന്നും നേടാനില്ലെന്ന് അദ്ദേഹം പറഞ്ഞു. പൊതുജന ശ്രദ്ധ കിട്ടാന്‍ ആയിരുന്നില്ല ഇത് ചെയ്തത്. മറ്റേതു തരത്തിലാണ് തനിക്കുണ്ടായ ബുദ്ധിമുട്ട് പ്രകടിപ്പിക്കുകയെന്നും അദ്ദേഹം ചോദിച്ചിരുന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User