ലോകായുക്ത ഭേദഗതി ബിൽ ഇന്നു നിയമസഭയിൽ
വിവാദമായ ലോകായുക്ത ഭേദഗതി ബിൽ സബ്ജക്ട് കമ്മിറ്റിയുടെ പരിശോധനയ്ക്കുശേഷം ഇന്നു നിയമസഭയിൽ മടങ്ങിയെത്തും. ലോകായുക്തയുടെ അധികാരം വെട്ടിക്കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടാണ് വൻ വിവാദമുണ്ടായത്.
ലോകായുക്തയുടെ വിധിയിൽ അപ്പീൽ അധികാരികളായി നിയമസഭയെയും മുഖ്യമന്ത്രിയെയും സ്പീക്കറെയും സർക്കാരിനെയും ചുമതലപ്പെടുത്തുന്ന ഭേദഗതി വ്യവസ്ഥകളോടെയാണ് ബില്ലെത്തുന്നത്. സഭ ചർച്ച ചെയ്ത് ബിൽ പാസാക്കും.
രാഷ്ട്രീയപാർട്ടികളെയും നേതാക്കളെയും ലോകായുക്തയുടെ പരിധിയിൽ നിന്നൊഴിവാക്കാനും തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞാഴ്ച ബിൽ പരിശോധിച്ച സബ്ജക്ട് കമ്മിറ്റി നിർദ്ദേശിച്ച ഈ ഭേദഗതികളുള്ള ബില്ലിൽ പ്രതിപക്ഷനേതാവ് വി.ഡി. സതീശനും ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയും വിയോജനം രേഖപ്പെടുത്തിയിരുന്നു.
ലോകായുക്ത വിധി ഇതുവരെ അന്തിമമായിരുന്നു. വിധി നടപ്പാക്കാൻ കോംപിറ്റന്റ് അഥോറിറ്റികളായ ഗവർണർ, മുഖ്യമന്ത്രി, സംസ്ഥാന സർക്കാർ എന്നിവർ നിർബന്ധിതരാകുന്നതായിരുന്നു വ്യവസ്ഥ. ഇതിലാണ് ഭേദഗതി വരുത്തിയത്