സ്വിഗ്ഗി മാനേജ്‌മെന്റുമായി നടത്തിയ ചർച്ച പരാജയം : സമരം തുടരുമെന്ന് വിതരണക്കാര്‍

Nov 14, 2022 - 20:16
0
സ്വിഗ്ഗി മാനേജ്‌മെന്റുമായി നടത്തിയ ചർച്ച പരാജയം : സമരം തുടരുമെന്ന് വിതരണക്കാര്‍


 പ്രമുഖ ഓണ്‍ലൈന്‍ ഭക്ഷ്യശൃംഖലയായ സ്വിഗ്ഗി വിതരണക്കാരുടെ മിനിമം നിരക്ക് കൂട്ടണമെന്നാവശ്യപ്പെട്ടുള്ള  സമരം തുടരും. സമരം ഒത്തുതീര്‍പ്പാക്കുന്നതിന് സ്വിഗ്ഗി മാനേജ്‌മെന്റുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. മിനിമം നിരക്ക് കൂട്ടാനാവില്ല എന്ന നിലപാടില്‍ മാനേജ്‌മെന്റ് ഉറച്ചുനിന്നതോടെയാണ് സമരവുമായി മുന്നോട്ടുപോകാന്‍ വിതരണക്കാരുടെ സംഘടന തീരുമാനിച്ചത്. മിനിമം നിരക്ക് നിലവിലെ 20 രൂപയില്‍ നിന്ന് 30 രൂപയായി വര്‍ധിപ്പിക്കണമെന്നതാണ് വിതരണക്കാരുടെ ആവശ്യം. തേര്‍ഡ് പാര്‍ട്ടി കമ്പനിയുമായി ഉണ്ടാക്കിയ ധാരണ ഒഴിവാക്കണമെന്നും വിതരണക്കാര്‍ ആവശ്യപ്പെടുന്നു. ജില്ലാ ലേബര്‍ ഓഫീസറുടെ മധ്യസ്ഥതയില്‍ കാക്കനാട് കളക്ട്രേറ്റിലാണ് ചര്‍ച്ച നടന്നത്. ഓണ്‍ലൈന്‍ ഡെലിവറി വിതരണക്കാരുടെ സംഘടനാ പ്രതിനിധികളുമായാണ് സമരത്തിന്റെ ആദ്യ ദിവസമായ ഇന്ന് മാനേജ്‌മെന്റ് ചര്‍ച്ച നടത്തിയത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User