നെഹ്‌റു ട്രോഫി: പനങ്കൊണ്ടുള്ള തുഴ വേണമെന്ന് കളക്ടര്‍: കളി ഹൈക്കോടതിയില്‍

Aug 29, 2022 - 02:24
0
നെഹ്‌റു ട്രോഫി: പനങ്കൊണ്ടുള്ള തുഴ വേണമെന്ന് കളക്ടര്‍: കളി ഹൈക്കോടതിയില്‍

ആലപ്പുഴ : നെഹ്റു ട്രോഫി ജലോത്സവത്തിന് ഒരാഴ്ച മാത്രം ബാക്കി നില്‍ക്കേ തുഴയെ ചൊല്ലി തര്‍ക്കം. പനകൊണ്ടുള്ള തുഴ നിര്‍ബന്ധമാക്കിയജില്ലാ കളക്ടറുടെ ഉത്തരവിനെതിരെ രണ്ട് ടീമുകള്‍ ഹൈക്കോടതിയെ സമീപിച്ചു. വള്ളംകളിക്ക് ദിവസങ്ങള്‍ മാത്രം ബാക്കി . ടീമുകള്‍ അവസാനവട്ട പരിശീലനത്തില്‍. ഇതിനിടെയാണ് മല്‍സരത്തിന് ഉപയോഗിക്കുന്ന തുഴയെ ചൊല്ലി വിവാദം. ഭാരം കുറഞ്ഞ തടികൊണ്ടുള്ള തുഴകള്‍ ഒഴിവാക്കണമെന്ന സംഘാടക സമിതി ചെയര്‍മാന്‍ കൂടിയായ ജില്ല കലക്ടറുടെ ഉത്തരവാണ് തര്‍ക്കത്തിന് വഴിവെച്ചിരിക്കുന്നത്. പന കൊണ്ട് നിര്‍മിച്ച തുഴ മാത്രമേ അനുവദിക്കു എന്നാണ് പുതിയ നിര്‍ദേശം. എന്നാല്‍ ഇത്രയും നാള്‍ തടി കൊണ്ടുള്ള തുഴ ഉപയോഗിച്ച് പരിശീലനം നടത്തിയവര്‍ പുതിയ തീരുമാനം അംഗീകരിക്കാന്‍ തയ്യാറല്ല. രണ്ടു ടീമുകള്‍ ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചു. പൊലീസ് ടീം തുഴയുന്ന ചന്പക്കുളം ചുണ്ടനും സെന്റ് ജോണ്‍സ് തെക്കേക്കര ക്ലബ്ലിന്റെ വെള്ളക്കുളങ്ങര ചുണ്ടനുമാണ് കോടതിയിലെത്തിയത്

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User