മന്ത്രി ലോട്ടറി അടിച്ചത് ഷംസീറിന്; റിയാസിന് കലിപ്പ്
കണ്ണൂര്‍: സിപിഎം സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട എം.വി. ഗോവിന്ദനു പകരം തലശ്ശേരിയില്‍ നിന്നുള്ള എ.എന്‍. ഷംസീര്‍ എംഎല്‍എ മന്ത്രിയായേക്കും. ഇടതു മുന്നണിക്ക് തുടര്‍ ഭരണമുണ്ടായ ഈ ഭരണത്തിന്റെ തുടക്കത്തില്‍ തന്നെ ഷംസീറിനു മന്ത്രി സ്ഥാനം ഉറപ്പായതായിരുന്നു. സിപിഎം സംസ്ഥാന കമ്മിറ്റി തയ്യാറാക്കിയ ലിസ്റ്റില്‍ കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള മല്‍സരാര്‍ത്ഥികളില്‍ എം.വി. ഗോവിന്ദന്റെ പേരുണ്ടായിരുന്നില്ല. ഇതിനെതിരെ ജില്ലാ കമ്മിറ്റി യോഗത്തില്‍ ഗോവിന്ദനെ മല്‍സരിപ്പിക്കണമെന്ന് ശക്തിയുക്തം വാദിച്ചത് ഷംസീറായിരുന്നു. ജില്ലാ കമ്മിറ്റി ഗോവിന്ദനെ മല്‍സരിപ്പിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ സംസ്ഥാന കമ്മിറ്റിക്ക് അംഗീകരിക്കാതിരിക്കാനായില്ല. ജയിച്ചപ്പോള്‍ സീനിയറെന്ന നിലയില്‍ മന്ത്രിയാക്കാതിരിക്കാനുമായില്ല. മന്ത്രിസഭയില്‍ കണ്ണൂരിന്റെ പ്രാതിനിധ്യം ഇനി ഷംസീറിലൂടെയായിരിക്കും. എം.വി. ഗോവിന്ദന്‍ മല്‍സരിച്ചില്ലായിരുന്നുവെങ്കില്‍ ഷംസീര്‍ ഈ മന്ത്രിസഭയുടെ തുടക്കത്തില്‍ തന്നെ മന്ത്രിയാകുമായിരുന്നു. ഗോവിന്ദന്‍ സംസ്ഥാന സെക്രട്ടറിയായതോടെ ഷംസീറിന്റെ തലവര തെളിയുകയാണ്. അതേ സമയം മന്ത്രിസഭയില്‍ രണ്ടാമനാരാകും എന്ന ചോദ്യമാണ് ഇവിടെ ബാക്കിയാകുന്നത്. ഗോവിന്ദന്‍ മാസ്റ്ററായിരുന്നു നിലവില്‍ മന്ത്രിസഭയിലെ രണ്ടാമന്‍. ഈ സ്ഥാനത്തേയ്ക്ക് വരുന്ന ഷംസീറിന് രണ്ടാം സ്ഥാനം കിട്ടുമോ അതോ മുഹമ്മദ്ദ് റിയാസിനാവുമോ സ്ഥാനമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.