വീണ്ടും ഞെട്ടിച്ച് നിതീഷ് കുമാര്‍; മുഖ്യമന്ത്രി പദവിയില്‍ നിന്ന് ഇറങ്ങും

വീണ്ടും ഞെട്ടിച്ച് നിതീഷ് കുമാര്‍; മുഖ്യമന്ത്രി പദവിയില്‍ നിന്ന് ഇറങ്ങും

പാറ്റ്‌ന: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പായി മുഖ്യമന്ത്രി സ്ഥാനം തേജ്വസിക്ക് നല്‍കാന്‍ നിതീഷ് കുമാര്‍ സമ്മതിച്ചതായി സൂചന. നേരത്തെ മഹാരാഷ്ട്രയില്‍ ഏറ്റവും വലിയ കക്ഷിയായ ബിജെപി മുഖ്യമന്ത്രി പദവി ഏക്‌നാഥ് ഷിന്‍ഡേയ്ക്ക് നല്‍കി ഞെട്ടിച്ചിരുന്നു. ഇപ്പോള്‍ അതേ മാതൃകയിലാണ് ബീഹാറില്‍ നിതീഷ് കുമാര്‍ പയറ്റുന്നത്. ഏറ്റവും വലിയ കക്ഷിയായിരുന്നിട്ടുകൂടി മുഖ്യമന്ത്രി പദവി പങ്കുവയ്ക്കാന്‍ നിതീഷ് കുമാര്‍ തിരുമാനിക്കുകയായിരുന്നു.2023 വരെ മുഖ്യമന്ത്രി സ്ഥാനത്ത് നിതീഷ് കുമാര്‍ തുടരുമെന്നാണ് റിപ്പോര്‍ട്ട്. ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്‍പായി മുഖ്യമന്ത്രി സ്ഥാനം തേജസ്വിക്ക് നല്‍കും. അതേസമയം പുതിയ സര്‍ക്കാര്‍ രൂപീകരണത്തിനായി ചര്‍ച്ചകള്‍ തുടരുകയാണ്. അഭ്യന്തരവകുപ്പ് വേണമെന്ന് തേജസ്വി യാദവ് നിതീഷിനോട് ആവശ്യപ്പെട്ടുവെന്നാണ് സൂചന. എന്നാല്‍ അഭ്യന്തര വകുപ്പ് തുടര്‍ന്നും നിതീഷ് കൈകാര്യം ചെയ്യാനാണ് സാധ്യത. സ്പീക്കര്‍ പോസ്റ്റിലും ചര്‍ച്ച നടക്കുകയാണ്.